ജനമോചനയാത്രക്ക് ഇന്ന് വടക്കാഞ്ചേരിയില്‍ സ്വീകരണം
വക്കാഞ്ചേരി: ഫാസിസത്തിനും, അക്രമത്തിനുമെതിരേ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ നയിക്കുന്ന ജന മോചനയാത്രക്ക് ഇന്ന് കാലത്ത് 10ന് വടക്കാഞ്ചേരിയില്‍ സ്വീകരണം നല്‍കും. ഓട്ടുപാറ വാഴാനി റോഡില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുന്ന സ്വീകരണ സമ്മേളനം ബെന്നി ബഹനാന്‍ ഉദ്ഘാടനം ചെയ്യും.
മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ മുഖ്യാതിഥിയാകും. അനില്‍ അക്കര എം.എല്‍.എ അധ്യക്ഷനാകും. കുന്നംകുളം, ചേലക്കര, വടക്കാഞ്ചേരി നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കും.
കാലത്ത് 10 ് തൃശൂരില്‍ നിന്ന് വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് എത്തുന്ന ജാഥയെ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് സമ്മേളന വേദിയിലേക്ക് ആനയിക്കുക.
യാത്രക്ക് മുന്നോടിയായി സംസ്‌കാര സാഹിതി സംസ്ഥാന കമ്മിറ്റി വാളല്ലെന്‍ സമരായുധം എന്ന പേരില്‍ നടത്തുന്ന കലാജാഥക്ക് വടക്കാഞ്ചേരിയില്‍ സ്വീകരണം നല്‍കി. സിറ്റി ടവറില്‍ നടന്ന സ്വീകരണ സമ്മേളനം അനില്‍ അക്കര എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്‌കാര സാഹിതി ജില്ലാ ചെയര്‍മാന്‍ അജിതന്‍ മേനോത്ത് അധ്യക്ഷനായി.
എം.വി പ്രദീപ് കുമാര്‍, മോഹന്‍ജി, ഷിബു തെക്കേകര, അജി വര്‍ഗീസ്, രാജേന്ദ്രന്‍ അരങ്ങത്ത്, അഡ്വ. എല്‍ദോ പൂക്കുന്നേല്‍, അഡ്വ. ടി. എസ് മായാദാസ്, സി.എ ശങ്കരന്‍കുട്ടി, ഷാഹിദാറഹ്മാന്‍, എന്‍.ആര്‍ സതീശന്‍, എസ്.എ.എ ആസാദ്, ജിജോ കുരിയന്‍, ശശികുമാര്‍ കെടക്കാടത്ത്, ജയപ്രകാശ് കളത്തില്‍, ഷാജു കുറ്റിക്കാടന്‍, ജോസഫ് പൂമല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."