HOME
DETAILS

  
backup
April 17 2018 | 08:04 AM

518941-2

 

മാള: നീറ്റ ജലാറ്റിന്‍ കമ്പനി ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിടുന്ന ഖര-രാസമാലിന്യങ്ങള്‍ പുഴയിലും സമീപ പ്രദേശങ്ങളായ കാടുകുറ്റി മുതല്‍ പുത്തന്‍വേലിക്കര വരെയുള്ള പഞ്ചായത്തുകളിലെ കുടിവെള്ള ജലസ്രോതസുകള്‍ക്കുണ്ടാക്കുന്ന മലിനീകരണത്തെ കുറിച്ച് ശാസ്ത്രീയമായി പഠിച്ച് കമ്പനിക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മാള മേഖലാ ശുദ്ധജല സംരക്ഷണ സമിതി ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്ക് നിവേദനം നല്‍കി.
കാടുകുറ്റി മുതല്‍ പുത്തന്‍വേലിക്കര വരെയുള്ള പഞ്ചായത്തുകളിലേയും പ്രത്യേകിച്ച് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലെ കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി ഉള്‍പ്പെടെ മറ്റ് അഞ്ച് പഞ്ചായത്തിലെയും കൈപ്പമംഗലം നിയോജക മണ്ഡലത്തിലേക്കും ഇരിങ്ങാലക്കുട, ചാലക്കുടി അങ്കമാലി, പറവൂര്‍ തുടങ്ങിയ നിയോജക മണ്ഡലത്തിലെ ജനങ്ങളും കുടിവെള്ളത്തിനായി നേരിട്ട് ആശ്രയിക്കുന്നത് ഈ പുഴയെയാണെന്നും നിവേദനത്തില്‍ ചൂണ്ടി കാണിക്കുന്നു.
കാര്‍ഷിക മേഖലയിലേക്കുള്ള ജലവിതരണവും ഈ പുഴയില്‍ നിന്ന് നടക്കുന്നുണ്ട്. ഈ പദ്ധതികളുടെയെല്ലാം പമ്പിങ് സ്റ്റേഷനുകള്‍ കൂടുതലും സ്ഥിതി ചെയ്യുന്നത് ചാലക്കുടി പുഴയുടെ ഭാഗമായ അന്നമനട പുഴയിലാണ്. ഈ പുഴ പ്രദേശം കാതിക്കുടത്തു പ്രവര്‍ത്തിക്കുന്ന നീറ്റ ജാലിറ്റില്‍ കമ്പനിയില്‍ നിന്ന് വരുന്ന രാസ ഖര മാലിന്യം മുഖാന്തിരം നിരന്തരമായി മലിനപ്പെടുന്നുവെന്ന് ജനങ്ങളില്‍ നിന്ന് ശക്തമായ പരാതിയുണ്ട്. അതിനായി കമ്പനി പുഴയിലേക്ക് നേരിട്ട് പൈപ്പ് സ്ഥാപിച്ചിട്ടുള്ളതായി അറിയുന്നു.
ഒരു അനുമതിയുമില്ലാതെ രണ്ട് കോടിയിലധികം ലിറ്റര്‍ പുഴവെള്ളം ദിനംപ്രതി കമ്പനിയുടെ ആവശ്യത്തിനായി ഉപയോഗിക്കുന്നതായും പരാതിയുണ്ടെന്നും വേനല്‍ക്കാലങ്ങളില്‍ ശുദ്ധജല വിതരണ സംവിധാനത്തിന് ഈ ജലമൂറ്റല്‍ ദോഷമായി ഭവിക്കുമെന്നും സംശയമുണ്ടെന്നും നിവേദനത്തിന്‍ പറയുന്നു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തന്‍ പുഴമലിനീകരണത്തെ കുറിച്ച് അന്വേഷിക്കാന്‍ അന്നമനടയില്‍ എത്തിയിരുന്നു. പുഴ മലിനീകരണത്തെ കുറിച്ചുള്ള പരാതികള്‍ കേള്‍ക്കുകയും അതില്‍ മുഖ്യ ആവശ്യമായ നീറ്റ ജലാറ്റിന്‍ പുഴയിലേക്ക് ഒഴുക്കുന്ന മാലിന്യ പൈപ്പ് എടുത്ത് മാറ്റണമെന്നതായിരുന്നു. എന്നാല്‍ മലിനജലം ശുദ്ധീകരിക്കാതെ പുഴയിലേക്ക് ഒഴുക്കാന്‍ പാടില്ലയെന്നതായിരുന്ന മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിന്റെ അഭിപ്രായം.
എന്നാല്‍ നീറ്റ ജലാറ്റില്‍ കമ്പനിയില്‍ നിന്ന് വെള്ളം പുഴയിലേക്ക് ഒഴുക്കാന്‍ അനുവദിക്കരുതെന്നാണ് മാള മേഖല ശുദ്ധജല സംരക്ഷണ സമിതിയുടെ അഭിപ്രായമെന്നും ശുദ്ധീകരിച്ച വെള്ളം ഒഴുക്കാന്‍ അനുവദിച്ചാല്‍ അതിന്റെ മറയില്‍ മാലിന്യ ജലവും പുഴയിലേക്ക് ഒഴുക്കും. അതിനാല്‍ ആ വെള്ളം കമ്പനിയുടെ മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago