റോഡരുകില്‍ മാലിന്യ നിക്ഷേപം പൊറുതിമുട്ടി നാട്ടുകാര്‍
കൊടുവായൂര്‍: റോഡരുകില്‍ മാലിന്യ നിക്ഷേപം പൊറുതിമുട്ടി നാട്ടുകാര്‍. മംഗലം ഗോവിന്ദാപുരം അന്തര്‍സംസ്ഥാന പാതയിലും പാലക്കാട് - മീനാക്ഷിപുരം അന്തര്‍ സംസ്ഥാന പാതയരുകിലുമാണ് മാലിന്യ നിക്ഷേപം വ്യാപകമായതോതില്‍ നടക്കുന്നത്. കൊടുവായൂര്‍ നൊച്ചൂര്‍ വളവിലും, കാമ്പ്രത്ത്ചള്ള, നണ്ടന്‍കിഴായ, നെടുമണി, വടവന്നൂര്‍ എന്നീ പ്രദേശങ്ങളിലുമാണ് റോഡരുകില്‍ വ്യാപകമായ തോതില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനാല്‍ ഇരുചക്രവാഹനങ്ങള്‍ക്കും നാട്ടുകാര്‍ക്കും ഭീതിയുണ്ടാക്കിയിരിക്കുന്നത്.
ഹോട്ടല്‍ മാലിന്യങ്ങളും അറവുശാല മാലിന്യങ്ങളും വന്‍തോതില്‍ നിക്ഷേപിക്കുന്നതിനാല്‍ മാലിന്യങ്ങളില്‍ എത്തിച്ചേരുന്ന തെരുവുനായ്ക്കളാല്‍ ദിനംപ്രതി അഞ്ചിലധികം ഇരുചക്രവാഹനങ്ങളാണ് കൊടുവായൂരിലും കാമ്പ്രത്ത്ചള്ളയിലും വടവന്നൂരിലുമായി അപകടത്തിലാകുന്നത്.നാട്ടുകാര്‍ പുതുനഗരം, കൊല്ലങ്കോട് പോലീസ് സ്റ്റേഷനുകലില്‍ പരാതി നല്‍കിയും നടപടിയുണ്ടായിട്ടില്ല.
കൊടുവായൂര്‍ - കുഴല്‍മന്ദം റോഡില്‍ നവക്കോട്ടില്‍ റോഡരുകിലെ മാലിന്യ നിക്ഷേപം പഞ്ചാത്ത് നീക്കം ചെയ്യാത്തതിനാല്‍ ദുര്‍ഗന്ധം മൂലം നാട്ടുകാര്‍ പ്രയാസത്തിലായി. മുതലമടപഞ്ചായത്തില്‍ മാലിന്യങ്ങള്‍ ശേഖരിച്ച് നിക്ഷേപിക്കുന്ന റോഡരുകിലാണെന്ന് നാട്ടുകാര്‍ ആരോപിക്കുമ്പോള്‍ കൊടുവായൂരില്‍ മാലിന്യങ്ങള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടൗണില്‍ നിന്നും ശേഖരിക്കാത്തതിനാലാണ് വ്യാപകമായ തോതില്‍ കൊടുവായൂര്‍ ടൗണിലും റോഡിന്റെ വശങ്ങളിലും മാലിന്യങ്ങള്‍ വര്‍ദ്ധിക്കുവാന്‍ കാരണമെന്ന് നാട്ടുകാരും വ്യാപാരികളും പറയുന്നു. കൊടുവായൂരില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കണമെന്നും മുതലമടയില്‍ സംസ്‌കരണ പ്ലാന്റ് നിര്‍മാണത്തിനുള്ള പദ്ധതി നടപ്പിലാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."