കാട്ടാന ഭീതിയകലാതെ തെന്മലയോര പ്രദേശം
ചെമ്മണാമ്പതി: കാട്ടാന ഭീതിയില്‍ തെന്മലയോര പ്രദേശം വനംവകുപ്പ് നിഷ്‌ക്രീയമെന്ന് നാട്ടുകാര്‍. കഴിഞ്ഞ ആഴ്ച്ച ചെമ്മണാമ്പതിയിലെത്തിലെ കാട്ടാനകള്‍ അരശുമരക്കാട്ടില്‍ ക സുബിലക്ഷ്മി, മുനിയപ്പന്‍ എന്നിവരുടെ ഓലകുടിലുകള്‍ തകര്‍ത്തിരുന്നു. എന്നാല്‍ കാട്ടാന വീണ്ടും ചെമ്മണാമ്പതി മേഖലയിലേക്കുതന്നെ നീങ്ങുന്നതായി അടിവാരത്തുള്ളവര്‍ പറയുന്നു.
വെള്ളാരന്‍കടവിലെത്തിയ കാട്ടാനകളെ പടക്കം പൊട്ടിച്ച് തിരിച്ചുവിട്ടതാണ് ചെമ്മണാമ്പതിലിലേക്കുതന്നെ തിരിച്ചുവരുവാന്‍ കാരണമായതെന്ന് ആദിവാസികള്‍ പറയുന്നു.വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടാനകളെ തുരുത്തുവാന്‍ എത്തുന്നുണ്ടെങ്കിലും പറമ്പിക്കുളം വനത്തിലേക്ക് കാട്ടാനകളെ കടത്തിവിട്ടാല്‍ മാത്രമെ ഭീതി ഒഴിയൂ എന്നാണ് ചെമ്മണാമ്പതി അടിവാരത്തുള്ളവര്‍ പറയുന്നത്. ഏഴ് കാട്ടാനകളില്‍ രണ്ട് കുട്ടിയാനകളും മൂന്ന് കൊമ്പനും രണ്ട് പിടിയാനകളുമാണ് ഉള്ളതെന്ന് ചെമ്മണാമ്പതിയിലുള്ളവര്‍ പറയുന്നു.
ഇതില്‍ ഒറ്റകൊമ്പുള്ള കാട്ടാനയാണ് അക്രമണകാരിയെന്ന് അടിവാരം വാസികള്‍ പറയുന്നു. പകല്‍ സമയത്ത് കാട്ടാനകള്‍ ജനവാസമേഖലയിലേക്ക് വരാതിരിക്കുവാനായി വനംവകുപ്പിനോട് ചെമ്മണാമ്പതി പ്രദേശത്തേക്ക് കാവലുണ്ടാവണമെന്ന് അറിയിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. കാട്ടാനകള്‍ വരുന്നത് കണ്ടെത്തുന്നതിനായി മരത്തിനുമുകളില്‍ രാത്രിയില്‍ നിലയുറപ്പിക്കേണ്ടഅവസ്ഥയാണുള്ളത്. വൃക്ഷങ്ങളില്‍ ഇലകള്‍ പൊഴിഞ്ഞതിനാല്‍ പകലില്‍ അടിവാരത്തിലെ മാവിന്‍ തോട്ടങ്ങളില്‍ പ്ലാസ്റ്റിക്ക് ഷീറ്റ ഉപയോഗിച്ചുള്ള കാവല്‍ ചാളയിലാണ് നാട്ടുകാര്‍ കാവലിരിക്കുന്നത്.
കാട്ടാനകള്‍ എത്തുന്ന പ്രദേശം നേരത്തെ അറിയുവാന്‍ കയറില്‍ മണികെട്ടും. ആനകള്‍ കയറില്‍ തട്ടുമ്പോള്‍ മണികിലുക്കമുണ്ടാകുമെന്നും അപ്പോള്‍ പടക്കം പൊട്ടിച്ച് ആനകളെ തുരത്തുവാനുള്ള പരിപാടിയും അടിവാരത്ത് നടക്കുകയാണ്.നിലവില്‍ അരശുമരക്കാട്ടിലെ രണ്ടു കുടുംബങ്ങളെ കാട്ടാന ശല്യം മൂലം ചിറ്റൂര്‍ തഹസില്‍ദാര്‍ വി.കെ.രമയുടെ നേതൃത്വത്തില്‍ മൂച്ചങ്കുണ്ട് ജി.എല്‍.പി സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."