HOME
DETAILS
MAL
അക്രമത്തെ അംഗീകരിക്കില്ല: എസ്.ഡി.പി.ഐ
backup
April 17 2018 | 18:04 PM
കോഴിക്കോട്: കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലിന് എസ്.ഡി.പി.ഐയുടെ പിന്തുണയില്ലെന്നും എന്നാല്‍ ഹര്‍ത്താലിന്റെ വികാരത്തിനൊപ്പം നില്‍ക്കുന്നുവെന്നും അക്രമത്തെ അംഗീകരിക്കില്ലെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കത്വ സംഭവത്തോടെ ഉച്ചസ്ഥായിയിലായ ആര്.എസ്.എസ്, ബി.ജെ.പി ഭീകരതക്കെതിരേ രാജ്യമെങ്ങും ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ നാളെ കോഴിക്കോട്ട് റാലിയും സമ്മേളനവും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."