കരീപ്രയില്‍ വീണ്ടും സി.പി.എം - സി.പി.ഐ പോര്
കൊട്ടാരക്കര: എഴുകോണ്‍ കരീപ്രയില്‍ വീണ്ടും സി.പി.എം - സി.പി.ആ പോര്. മൂന്ന് സി.പി.എം നേതാക്കളുടെ വീടുകള്‍ക്ക് മുന്നില്‍ ഇന്നലെ ചിലര്‍ റീത്ത് വെച്ചു.
കെ.എസ്.റ്റി.എ സംസ്ഥാന സെക്രട്ടറിയും കൊല്ലം ഠൗണ്‍ യു.പി.എസിലെ പ്രധാനാധ്യാപകനുമായ കരീപ്ര വിളയില്‍ വീട്ടില്‍ അജയുകമാര്‍, സി.പി.എം നേതാവും പുരോഗമ കലാസാഹിത്യ സഘം പഞ്ചായത്ത് സമിതി പ്രസിഡന്റുമായ സരസ്വതീ മന്ദിരത്തില്‍ സുജിത്ത്. എസ്, എസ്.എഫ്.ഐ നേതാവ് വിളയില്‍ വീട്ടില്‍ അഭിജിത്ത് എന്നിവരുടെ വീടുകള്‍ക്ക് മുമ്പിലാണ് റീത്ത് വെച്ചത്.
സംഭവമറിഞ്ഞ് സി.പി.എം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സ്ഥലത്ത് തടിച്ച് കൂടി. രാഷ്ട്രീയ സംഘടനം നിലനില്‍ക്കുന്ന പ്രദേശമാണ് കരീപ്ര. കഴിഞ്ഞ ജനുവരിയില്‍ ഇവിടെ സി.പി.എം - സി.പി.ഐ സംഘര്‍ഷം നടന്നിരുന്നു. അന്നു സി.പി.എമ്മിന്റെ പാര്‍ട്ടി ഓഫിസും ജങ്ഷനില്‍ സി.പി.എം സ്ഥാപിച്ച കാത്തിരുപ്പ് കേന്ദ്രവും തകര്‍ത്തിരുന്നു.
അന്നു പൊലിസ് ഇടപ്പെട്ടാണ് സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വരുത്തിയത്. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സംഭവമെന്ന് സി.പി.എം നേതൃത്വം ആരോപിക്കുന്നു. റീത്ത് സമര്‍പ്പണത്തിന് പിന്നില്‍ സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫ് പ്രവര്‍ത്തകരാണെന്നാണ് സി.പി.എമ്മിന്റെ ആരോപണം.
അനിഷ്ട സംഭവങ്ങള്‍ ഒഴുവാക്കാന്‍ പ്രദേശത്ത് എഴുകോണ്‍ സി.ഐയുടെ നേതൃത്വത്തില്‍ പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."