തുറവൂരില്‍ സാമൂഹിക വിരുദ്ധ ശല്യം
തുറവൂര്‍: മഹാക്ഷേത്രത്തിന് സമീപത്തെ പൊതുവഴിയില്‍ സമൂഹിക വിരുദ്ധശല്യമെന്ന് ആക്ഷേപം.
ഇരുചക്ര വാഹനങ്ങലുമായി സന്ധ്യ കഴിഞ്ഞാല്‍ പൊതുവഴിയിലെത്തുന്ന യുവാക്കളാണ് ക്ഷേത്ര ദര്ശനത്തിനെത്തുന്നത്തിന് എത്തുന്നവര്‍ക്കും പ്രദേശവാസികളായ കാല്‍നടക്കാര്‍ക്കും ഭീഷണിയുയര്‍ത്തുന്നത്. ജോലി കഴിഞ്ഞും മറ്റുമെത്തുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാരെ ഇക്കൂട്ടര്‍ പിന്നാലെയെത്തി ശല്യം ചെയ്യുന്നതായും പരാതിയുണ്ട്. ക്ഷേത്രത്തിന് പടിഞ്ഞാറു ഭാഗത്തുള്ള വിശാലമായ പുരയിടത്തിലും പുതുതായി നിര്‍മ്മിച്ച റോഡിലും കഞ്ചാവ് മയക്കു മരുന്ന് സംഘങ്ങളും സൈ്വര്യ വിഹാരം നടത്തുന്നതായും പരാതി ഉയരുന്നുണ്ട്.
ക്ഷേത്രദര്‍ശനത്തിന് എത്തുന്നവരെ ഭീതിപ്പെടുത്തുന്ന രീതിയില്‍ പിന്തുടരുന്നതായും പ്രദേശവാസികള്‍ പറയുന്നു. പോലീസ് എക്സൈസ് പട്രോളിംഗ് ശക്തമാക്കി നാട്ടുകാരുടെ ഭീതിയകറ്റാന്‍ തയാറാകണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."