ബി.ജെ.പി സീറ്റ് നിഷേധിച്ചു; മുന്‍ എം.എല്‍.എ പൊട്ടിക്കരഞ്ഞു
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് കിട്ടാതിരുന്ന നിലവിലെ എം.എല്‍.എയായ ശശില്‍ നാമോശി വാര്‍ത്താ സമ്മേളനത്തിനിടയില്‍ പൊട്ടിക്കരഞ്ഞു. ഗുല്‍ബര്‍ഗ സിറ്റിയിലാണ് മാധ്യമങ്ങള്‍ക്ക് മുന്പില് അദ്ദേഹം കരഞ്ഞത്. വര്‍ഷങ്ങളായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ മത്സരിക്കാന്‍ തനിക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു. ഇതൊരിക്കലും താന്‍ പ്രതീക്ഷിച്ചതായിരുന്നില്ല. സീറ്റ് ലഭിക്കാതിരിക്കാന്‍ താന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം 72 സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറക്കിയതിനു പിന്നാലെ കഴിഞ്ഞ ദിവസമാണ് 82 സ്ഥാനാര്‍ഥികളുടെ പട്ടികയും പുറത്തുവിട്ടത്. ഈ രണ്ട് പട്ടികയിലും പേരില്ലെന്ന് കണ്ടതോടെയാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം വിളിച്ചതും മാധ്യമങ്ങള്‍ക്ക് മുന്പില് പൊട്ടിക്കരഞ്ഞതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."