കോളനി കാലത്തെ സ്വവര്‍ഗ വിരുദ്ധ നിയമം; തെരേസാ മേ മാപ്പ് പറഞ്ഞു
ലണ്ടന്‍: ബ്രിട്ടിഷ് കോളനി രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തിയ സ്വവര്‍ഗ വിരുദ്ധ നിയമത്തില്‍ പ്രധാനമന്ത്രി തെരേസാ മേ മാപ്പ് പറഞ്ഞു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തിയ സ്വവര്‍ഗ നിയമത്തില്‍ അഗാധമായി ദുഃഖിക്കുന്നു.
എന്നാല്‍ ഈ നിയമത്തില്‍ മാപ്പ് പറയണമെന്ന വ്യാപക കാംപയിന്റെ അടിസ്ഥാനത്തിലല്ല തന്റെ ദുഃഖം രേഖപ്പെടുത്തലെന്ന് അവര്‍ പറഞ്ഞു.
കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഈ നിയമത്തിലെ ഭേദഗതിക്കായി ഏതെങ്കിലും അംഗം ശ്രമിക്കുകയാണെങ്കില്‍ പിന്തുണക്കും. സ്വവര്‍ഗ ബന്ധം കുറ്റകൃത്യമാവുന്ന നിയമം ഇന്ത്യയുള്‍പ്പെടെ 36 കോമല്ണ്വെല്ത്ത് രാഷ്ട്രങ്ങളിലാണുണ്ടായിരുന്നത്.
അതിനിടെ സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തെ തെരേസാ മേ പാര്‍ലമെന്റില്‍ ന്യായീകരിച്ചു. സഖ്യ കക്ഷികളോടൊപ്പം നടത്തിയ ആക്രമണം ധാര്‍മികമായും നിയമപരമായും ശരിയായിരുന്നുവെന്നും രാസായുധ പ്രയോഗം നടത്തിയതിന് വ്യക്തമായ തെളിവുകളുണ്ടെന്നും അവര്‍ പറഞ്ഞു.
ആക്രമണം നടത്തുന്നതിന് തീരുമാനമെടുക്കേണ്ടതിന്റെ ഉത്തരവാദിത്തം പാര്‍ലമെന്റിനാണ്. പാര്‍ലമെന്റ് അങ്ങനെ ചെയ്യും.
എന്നാല്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ ഇത്തരം തീരുമാനമെടുക്കുകയെന്നുള്ളത് തന്റെ ഉത്തരവാദിത്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."