ന്യൂയോര്‍ക്ക് ടൈംസിനും ന്യൂയോര്ക്കറിനും പുലിറ്റ്സര്‍ പ്രൈസ്
വാഷിങ്ടണ്‍: ഹാര്‍വി വെയ്ന്‍സ്റ്റന്റെ പീഡന വിവരം പുറത്ത് കൊണ്ടു വന്നതിന് ന്യുയോര്‍ക്ക് ടൈംസിനും ന്യൂയോര്‍ക്കര്‍ മാഗസിനും പുലിറ്റ്സര്‍ പ്രൈസ്. മികച്ച മാധ്യമ പ്രവര്‍ത്തനത്തിനും സംഗീതത്തിനും അമേരിക്കയില്‍ നല്കപ്പെടുന്ന അവാര്‍ഡാണ് പുലിറ്റ്സര്‍. പ്രമുഖ ഹോളിവുഡ് സംവിധായകന് ഹാര്‍വി വെയ്ന്‍സ്റ്റന്‍ നിരവധി നടിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടത്തിയ പീഡന വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത് വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പീഡനങ്ങള്‍ക്കെതിരേ മീ റ്റു കാംപയിന് ലോക വ്യാപകമായി നടന്നത്. മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്കാരം വാഷിങ്ടണ്‍ പോസ്റ്റും ന്യൂയോര്‍ക്ക് ടൈംസും സംയുക്തമായി പങ്കിട്ടു. 2016ല്‍ യു.എസില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച റിപ്പോര്‍ട്ടാണ് അവാര്‍ഡിനര്‍ഹമാക്കിയത്. മികച്ച ഫോട്ടോ ഫീച്ചറിനുള്ള അവാര്‍ഡ് റോയിട്ടേഴ്സിനാണ് ലഭിച്ചത്. റോഹിംഗ്യന്‍ ദുരിതങ്ങള്‍ ചിത്രീകരിച്ചതിനാണ് അവാര്‍ഡ് ലഭിച്ചത്. സംഗീതത്തില്‍ കാന്ഡ്രിക്ക് ലാമറിനാണ് അവാര്‍ഡ് ലഭിച്ചത്.
കൊളംബിയ യൂനിവേഴ്സിറ്റിയില്‍ നടന്ന ചടങ്ങില്‍ ഡാനാ കാനഡി അധികൃതരാണ് 102ാം പുലിറ്റ്സര്‍ പ്രൈസ് പ്രഖ്യാപിച്ചത്. ഫോട്ടോഗ്രഫി, കാര്‍ട്ടൂണ്‍ ഉള്‍പ്പെടെ 2,400 അപേക്ഷകളില്‍ നിന്നാണ് അവാര്‍ഡിന് അര്‍ഹരെ തെരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."