HOME
DETAILS

വീണ്ടും മിസൈല്‍ ആക്രമണം; സിറിയന്‍ സൈന്യം തകര്‍ത്തു

  
backup
April 17 2018 | 19:04 PM

%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%ae%e0%b4%bf%e0%b4%b8%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82

 


ദമസ്‌കസ്: സഖ്യ സേനയുടെ നേതൃത്വത്തില്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് പിന്നാലെ സിറിയക്ക് നേരെ വീണ്ടും ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട് .
ഹോംസിലെ ഷാരിയത്ത്, അല്‍ ദുമൈര്‍ വ്യോമതാവളങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായെതെന്നും മിസൈല്‍ വേധ സംവിധാനത്തിലൂടെ ആക്രമണം തകര്‍ത്തുവെന്നും സിറിയന്‍ വാര്‍ത്താ ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്തു. പത്തോളം മിസൈലുകളാണ് സിറിയന്‍ സൈന്യം തകര്‍ത്തത്.
അതിനിടെ ഷാരിയത്ത് വ്യോമ താവളത്തിന് നേരെ ആറ് മിസൈലുകളുടെയും അല്‍ ദുമൈറിന് നേരെ മൂന്ന് മിസൈലുകളുടെയും ആക്രമണ ശ്രമമാണ് സിറിയന്‍ സൈന്യം തകര്‍ത്തതെന്ന് ലെബനാനിലെ അല്‍ മയാദീന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്ന് യു.എസ് അറിയിച്ചു. സിറിയയില്‍ സൈനിക ആക്രമണങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് പെന്റഗണ്‍ വക്താവ് എറിക് പാഹന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈലാണെന്ന് ആരോപണമുണ്ട്. എന്നാല്‍ വ്യോമാക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും സിറിയയില്‍ ഓപറേഷന്‍ നടത്തിയിട്ടില്ലെന്നും ഇസ്‌റാഈല്‍ സൈന്യം അറിയിച്ചു.
ഷാരിയത്ത് വ്യോമതാവളത്തിന് നേരെ കഴിഞ്ഞ വര്‍ഷം യു.എസ് ആക്രമണം നടത്തിയിരുന്നു.
ഖാന്‍ ശൈഖൂനില്‍ സിറിയന്‍ സൈന്യം രാസായുധ ആക്രമണം നടത്തിയതിന് യു.എസ് തിരിച്ചടിക്കുകയായിരുന്നു. ആക്രമണത്തില്‍ ആളപായങ്ങളൊന്നും ഉണ്ടായില്ല.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്നറിയാം

Kerala
  •  7 days ago
No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  7 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  7 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  7 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  7 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  7 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  7 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  7 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  7 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  7 days ago