ജഡ്ജിമാര്‍ക്കിടയില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് എഫ്.എസ് നരിമാന്
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് മാസ്റ്റര്‍ ഓഫ് ദ റോസ്റ്റര്‍ ആണെന്നും അദ്ദേഹം ചുമതല നിര്‍വഹിക്കുന്ന കാര്യത്തില്‍ അദ്ദേഹത്തെ ഒരിക്കലും ഇംപീച്ച് ചെയ്യാനാകില്ലെന്നും സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് ഫാലി എസ്. നരിമാന്. പണം മോഷ്ടിച്ചുവെന്നോ മറ്റെന്തെങ്കിലും പറഞ്ഞോ ചീഫ് ജസ്റ്റിസിനെതിരേ ഇംപീച്ച്മെന്റിന് നീക്കം നടത്താം. ഏത് ബെഞ്ചില്‍ ഏത് കേസ് വരണം എന്ന് തീരുമാനിക്കാനുള്ള അധികാരം ചീഫ് ജസ്റ്റിസിനുള്ളതാണ്.
1935ല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ഇക്കാര്യം സ്പഷ്ടമാക്കുന്നുണ്ട്. അതേസമയം ചീഫ് ജസ്റ്റിസും മറ്റ് ജഡ്ജിമാരും തമ്മിലുള്ള വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണെന്നും നരിമാന് ചൂണ്ടിക്കാട്ടി. 67 വര്‍ഷത്തെ തന്റെ ഔദ്യോഗിക ജീവിതത്തിനിടയില്‍ ഇത്തരമൊരവസ്ഥ ഉണ്ടായിട്ടില്ല.
1972ലാണ് താന്‍ ഡല്‍ഹിയിലേക്ക് വന്നത്. ഇതിനകം 32 ചീഫ് ജസ്റ്റിസുമാരെ കണ്ടു. ഇതുവരെ ഇത്തരത്തിലുള്ള ഒരു പ്രതിസന്ധി കണ്ടിട്ടില്ലെന്നും നരിമാന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."