HOME
DETAILS
MAL
ഷമിയെ ടീമിലെടുത്തതിന് വിശദീകരണവുമായി ഡല്‍ഹി സി. ഇ. ഒ
backup
April 17 2018 | 20:04 PM
വിവാദ നായകന്‍ മുഹമ്മദ് ശമിയെ ടീമിലെടുത്തതിന് വിശദീകരണവുമായി ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ സി. ഇ. ഒ വിനോദ് ദുവ രംഗത്ത്.
താരത്തിന്റെ കഴിവ് പരിഗണിച്ച് മാത്രമാണ് ടീമിലെടുത്തതെന്നും വ്യക്തിഗത ജീവിതവും പ്രഫഷല്‍ ജീവിതവും കൂട്ടിക്കുഴക്കേണ്ടതില്ലെന്നും ദുവ പ്രതികരിച്ചു. ബി. സി. സി. ഐ താരത്തെ വിലക്കിയിട്ടില്ല. അതുകൊണ്ട് തന്നെ ഷമിയെ കളിപ്പിക്കാതിരിക്കാന്‍ വ്യക്തിഗത ജീവിതത്തിലെ പ്രശ്‌നങ്ങള്‍ തടസമാകില്ലെന്നും സി. ഇ. ഒ പ്രതികരിച്ചു.
ഷമിയുടെ ഭാര്യ നല്‍കിയി പരാതിയില്‍ അന്വേഷണം നേരിടുന്നതിനിടെയാണ് സി. ഇ. ഒയുടെ പ്രതികരണം. അതേസമയം ഭാര്യയുടെ പരാതിയില്‍ അന്വേഷണം നടത്തുന്നതിന് കൊല്‍കത്ത പൊലിസ് ഷമിയെ വിളിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."