ഇന്ത്യ ഒന്നോ രണ്ടോ താരങ്ങളെ ആശ്രയിക്കുന്ന കാലം കഴിഞ്ഞു: ഗോപീചന്ദ്
ഗോള്‍ഡ് കോസ്റ്റ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ രംഗത്ത് ഒന്നോ രണ്ടോ താരങ്ങളെ ആശ്രയിക്കുന്ന കാലം കഴിഞ്ഞെന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ പരിശീലകന് പുല്ലേല ഗോപീചന്ദ്. ആസ്ത്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലെ ബാഡ്മിന്റണ്‍ താരങ്ങളുടെ മെഡല്‍ നേട്ടത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഗോപിചന്ദ് ഇക്കാര്യം പറഞ്ഞത്. കാലങ്ങളായുള്ള ഇന്ത്യന്‍ ബാഡ്മിന്റണ്‍ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുന്നു. ഇക്കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മിക്സ്ഡ് ഇനത്തിലും വ്യക്തിഗത ഇനത്തിലുമായി പത്തു പേരാണ് സ്വര്‍ണ മെഡല്‍ നേടിയത്. ഇത് ബാഡ്മിന്റണിന്റെ നല്ലൊരുഭാവിക്കുള്ള സൂചനയാണെന്നും ഗോപീചന്ദ് പറഞ്ഞു.
ഇനിയുള്ള സ്വപ്നം
ഒളിംപിക് മെഡല്‍: മേരീ കോം
ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയ ബേക്സിങ്ങ് താരത്തിന്റെ അടുത്ത സ്വപ്നം ഒളിംപിക് സ്വര്‍ണം. ഒളിംപിക്സില്‍ ഇന്ത്യക്കായി മേരി കോം വെങ്കലം നേടിയിട്ടുണ്ടെങ്കിലും ഒരു സ്വര്‍ണം നേടണമെന്നാണ് ആഗ്രഹമെന്നും മേരീ കോം പറഞ്ഞു.
താന്‍ വിരമിക്കുന്നുവെന്ന് ആരെക്കൊയോ അപവാദ പ്രചരണം നടത്തുന്നുണ്ടെന്നും ഈ വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിയെന്നും മേരീ കോം പറഞ്ഞു. ഒളിംപിക്സില്‍ ഒരു സ്വര്‍ണമെഡല്‍ നേടിയിട്ട് മാത്രമേ താന്‍ വിരമിക്കുന്നുള്ളുവെന്നും 35 കാരിയായ മേരീ കോം പറഞ്ഞു.
ടേബിള്‍ ടെന്നീസിന്റെ സൈനയും സിന്ദുവും ആവണം മാനിക ബത്ര
കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ രണ്ട് സ്വര്ണമമടക്കം നാലു മെഡലുകള്‍ നേടിയ മാനിക ബത്രക്ക് ബാഡ്മിന്റണിലെ സൈനയും സിന്ദുവും ആകണമെന്ന് മോഹം. ടേബിള്‍ ടെന്നീസില്‍ രണ്ട് സ്വര്‍ണം നേടിയാണ് ഗോള്‍ കോസ്റ്റില്‍ നിന്ന് ഈ 22 കാരി മടങ്ങുന്നത്. വരും വര്‍ഷങ്ങളില്‍ ടേബിള്‍ ടെന്നീസിന്റെ രാജ്ഞിയാകണമെന്നും ബത്ര പറഞു. ടേബിള്‍ ടെന്നീസില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള പരിശ്രമം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."