ചെല്‍സി താരത്തിന് വിലക്ക്; എഫ്. എ കപ്പിന് തിരിച്ചടി
ലണ്ടന്‍: ചെല്‍സി പ്രതിരോധ താരം മാര്‍ക്കോസ് അലോന്‍സോക്ക് മൂന്ന് മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയേക്കും. ലീഗ് മത്സരത്തില്‍ സതാംപ്ടണ് താരം ഷെയിന്‍ ലോങ്ങിനെ ചവിട്ടിയതിനാണ് താരത്തിന് വിലക്ക് ലഭിക്കുക. മത്സരത്തില്‍ അലോന്‍സോക്ക് റഫറി കാര്‍ഡൊന്നും നല്‍കിയിട്ടില്ല. പിന്നീട് നടത്തിയ റിവ്യൂവിലാണ് അപകടകരമാംവിധം സതാംപ്ടണ് താരത്തെ ചവിട്ടുന്നത് ശ്രദ്ധയില്‍ പെട്ടത്. താരത്തിന് വിശദീകരണം നല്കാന് രണ്ട് ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്.
നടപടി രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിച്ചേക്കും. നടപടി വന്നാല്‍ രണ്ട് ലീഗ് മത്സരത്തില്‍ നിന്നും എഫ്. എ കപ്പിന്റെ ഒരു മത്സരത്തില്‍ നിന്നും താരത്തിന് പുറത്തിരിക്കേണ്ടി വരും. പകരക്കാരനായി എമേഴ്സന്‍ പാല്മേരിയായിരിക്കും പ്രതിരോധത്തിലെത്തുക. എഫ്. എ കപ്പില്‍ നിന്ന് അലോന്‍സോ പുറത്ത് പോവുകയാണെങ്കില്‍ ചെല്‍സിക്ക് വന്‍ തിരിച്ചടിയാകും. ചെല്‍സി പ്രതിരോധത്തില്‍ മികച്ച പ്രകടനം നടത്തുന്നയാളാണ് അലോന്‍സോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."