HOME
DETAILS
MAL
കത്വ പെണ്‍കുട്ടി ഫാസിസ്റ്റ് ഭരണകൂട ഭീകരതയുടെ ഇര: സെമിനാര്‍
backup
April 18 2018 | 04:04 AM
കോഴിക്കോട്: കത്വ പെണ്‍കുട്ടി ഒരു ജാതിയുടെയോ മതത്തിന്റെയോ പ്രതിനിധിയല്ലെന്നും അവള് ഇന്ത്യയുടെ പ്രതിനിധിയാണെന്നും ജവഹര്‍ലാല്‍ നെഹ്റു എജ്യുക്കേഷനല്‍ ആന്‍ഡ് കള്‍ച്ചറല്‍ അക്കാദമി സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു.
പ്രൊഫ. ഹമീദ് ചേന്ദമംഗല്ലൂര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.പി ചെക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. അക്കാദമി ചെയര്മാന് വി. അബ്ദുല്‍ റസാഖ് അധ്യക്ഷനായി. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി.എം അബ്ദുറഹ്മാന്, നിജേഷ് അരവിന്ദ്, പി.പി നൗഷിര്‍, അക്കാദമി ഭാരവാഹികളായ എം. പ്രകാശന്, ബീന പൂവത്തില്‍, ഡോ.പി. ശ്രീമാനുണ്ണി, അഡ്വ. എം. ശശിധരന്, കെ. ദിനേശന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."