കത്‌വ പെണ്‍കുട്ടിക്കു വേണ്ടി സംസാരിക്കുന്നവരെ ബി.ജെ.പി മതതീവ്രവാദികളാക്കുന്നു
കോഴിക്കോട്: കത്‌വ, ഉന്നോവ സംഭവങ്ങളില്‍ പ്രതിഷേധിച്ച് ദേശവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിദിനാചരണവും വായ് മൂടിക്കെട്ടി പ്രകടനവും നടത്തി.
ഡി.സി.സിയില്‍ നിന്നു പ്രകടനമായി കിഡ്‌സണ്‍സ് കോര്‍ണറില്‍ സമാപിച്ച പ്രതിഷേധ പരിപാടി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമാ റോഷ്‌ന ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസില്‍ യു.പി.എ സര്‍ക്കാര്‍ പ്രതികളോടു കാണിച്ച സമീപനവും ഉന്നോവ, കത്‌വ സംഭവത്തില്‍ നിലവിലെ ഭരണാധികാരികള്‍ എടുത്ത നിലപാടുകളും പഠന വിധേയമാക്കേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു. ക്രൂരതയ്ക്കിരയായ കുട്ടിക്കു വേണ്ടി പ്രതികരിക്കുന്നവരെ ബി.ജെ.പി മതതീവ്രവാദികളാക്കി ചിത്രീകരിക്കുകയാണന്നും അവര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സെക്രട്ടറി മിലി മോഹന്‍ മുഖ്യപ്രഭാഷണം നടത്തി.
മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി. ഉഷാദേവി ടീച്ചര്‍ അധ്യക്ഷയായി. ജില്ലാ വൈസ് പ്രസിഡന്റുമാരായ രത്‌നവല്ലി ടീച്ചര്‍, കൃഷ്ണവേണി, രാധാ ഹരിദാസ്, ഉഷാ ഗോപിനാഥ്, ഗൗരി പുതിയോത്ത്, ജില്ലാ സെക്രട്ടറിമാരായ സരോജിനി ടീച്ചര്‍, ലതാ സദാശിവന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."