വരാപ്പുഴ കസ്റ്റഡി മരണം: സി.ഐ മുതല്‍ ആര്.എഫ് ഉദ്യോഗസ്ഥര്‍ വരെ പ്രതികളായേക്കും
കൊച്ചി: വരാപ്പുഴയില്‍ പൊലിസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ പൊലിസുകാര്‍ പ്രതികളായേക്കും. സി.ഐ മുതല്‍ ആര്.എഫ് ഉദ്യോഗസ്ഥര്‍ വരെ പ്രതികളായേക്കുമെന്നാണ് സൂചന. ആളുമാറി കസ്റ്റഡിയിലെടുത്തതിന്റെ ഉത്തരവാദിത്തം സി.ഐക്കാണ്. ആര്.ടി.എഫ് ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യുകയാണ്. പിടികൂടുമ്പോള്‍ മര്‍ദിച്ചതിന് ആര്.ടിഎഫിനെതിരെ കൊലക്കുറ്റം ചുമത്താനും സാധ്യതയുണ്ട്.
അതേസമയം, റൂറല്‍ എസ്.പിയെ കേസില്‍ ഉള്പെടുത്തേണ്ടെന്നാണ് തീരുമാനം. അതിനിടെ ആദ്യ അറസ്റ്റ് വൈകില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. വരാപ്പുഴയില്‍ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ആളുമാറിയായിരുന്നെന്ന് അന്വേഷണ സംഘത്തിന്റെ സ്ഥിരീകരിച്ചിട്ടുണ്ട്.
ശ്രീജിത്തിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കൂടുതല്‍ പരിശോധനകള്‍ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. അഞ്ച് ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."