HOME
DETAILS
MAL
അമേരിക്കന്‍ മുന്‍ പ്രഥമ വനിത ബാര്‍ബറ ബുഷ് അന്തരിച്ചു
backup
April 18 2018 | 06:04 AM
വാഷിങ്ടണ്‍: അമേരിക്കയുടെ മുന്‍ പ്രസിഡന്റിന്റെ ഭാര്യ ബാര്‍ബറാ ബുഷ് (92) അന്തരിച്ചു. ചൊവ്വാഴ്ചയായിരുന്നു അന്ത്യം. രോഗിയായിരുന്ന അവര്‍ ഭര്‍ത്താവായിരുന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് എച്ച്. ഡബ്ല്യൂ ബുഷ്, അഞ്ച് മക്കള്‍, പതിനാല് പേരമക്കള്‍, ഏഴ് പേരമക്കളുടെ മക്കള്‍ എന്നിവരോടൊപ്പമായിരുന്നു താമസം. ബുഷ് കുടുംബത്തിന്റെ കുടുംബ വക്താവ് ജിം മാക് ഗ്രാത് ആണ് മരണ വിവരം പുറത്ത് വിട്ടത്.
ഭര്‍ത്താവും മകനും യു.എസ് പ്രസിഡന്റാകുന്നത് കാണാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് ബാര്‍ബറയ്ക്ക്.
1925 ജൂണ്‍ 8 ന് അമേരിക്കയിലെ ന്യൂയോര്‍ക്കിലായിരുന്നു ജനനം. 1945ല്‍ ആണ് എച്ച്. ഡബ്ല്യൂ ബുഷിനെ വിവാഹം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."