HOME
DETAILS
MAL
കത്വ: കശ്മീര്‍ മുഖ്യമന്ത്രിക്ക് പ്രതിഷേധ കത്തെഴുതി
backup
April 18 2018 | 06:04 AM
കൊണ്ടോട്ടി: എം.എസ്.എഫ് ഹരിത ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാശ്മീരിലെ കത്വയില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നും കൊലപാതകത്തില്‍ പങ്കാളികളായ മുഴുവന്‍ കുറ്റവാളികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നുമാവശ്യപ്പെട്ട് കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്ക് പ്രതിഷേധ കത്തെഴുതി പോസ്റ്റ് ചെയ്തു.
ജില്ലാ എം.എസ്.എഫ് സെക്രട്ടറി കബീര്‍ മുതുപറമ്പ് ഉദ്ഘാടനം ചെയ്തു. ഹരിത ജില്ലാ പ്രസിഡന്റ് പി.എച്ച് ആയിശാ ബാനു അധ്യക്ഷയായി.
ഹരിത ജില്ലാ ജനറല്‍ സെക്രട്ടറി വി.പി ഫസീല, വൈസ് പ്രസിഡന്റ് നജ്വ ഹനീന, കൊണ്ടോട്ടി മണ്ഡലം എം.എസ്.എഫ് ജനറല്‍ സെക്രട്ടറി കെ.എം ഇസ്മാഈല്‍, മണ്ഡലം ഭാരവാഹികളായ നൗഷാദ് ഒന്നാം മൈല്‍, ശംസു മേലെപറമ്പ്, സന മെഹറിന്, ഇ. ജന്ന, വി.പി ഫര്‍സാന, കെ. നജ പര്വിന്, സി.വി റാഷിദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."