അഴിമതിയും ഭരണസ്തംഭനവും: 25ന് സി.പി.എം നിലമ്പൂര്‍ നഗരസഭാ ഓഫിസ് വളയും
നിലമ്പൂര്‍: അഴിമതിയും ഭരണസ്തംഭനവും ആരോപിച്ച് 25ന് സി.പി.എം പ്രവര്‍ത്തകര്‍ നിലമ്പൂര്‍ നഗരസഭ ഓഫിസ് വളയും. രാവിലെ ഒന്‍പതിന് സമരം ആരംഭിക്കുമെന്ന് സി.പി.എം നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നഗരസഭയുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്ന തരത്തിലാവും സമരം. മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കുക, കാലാവധി തീര്‍ന്ന പാട്ടഭൂമി തിരിച്ചുപിടിച്ച് പാവങ്ങളായ ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുക, അശാസ്ത്രീയമായ കെട്ടിടനികുതി വര്‍ധനവ് പിന്‍വലിക്കുക, പാര്‍പ്പിടം, കുടിവെള്ളം, തൊഴിലുറപ്പ്, സ്ത്രീസുരക്ഷ, പട്ടികജാതികാര്‍ക്കുള്ള പദ്ധതികള്‍ എന്നിവ യാഥാര്‍ഥ്യമാക്കുക തുടങ്ങിയവയും സമരക്കാര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.
നഗരസഭ ഓഫിസ് വളയല്‍ സമരത്തിന് മുന്നോടിയായി 21ന് നഗരസഭയിലെ മുഴുവന്‍ ഡിവിഷനിലും വാഹന പ്രചാരണ ജാഥ നടത്തും. തുടര്‍ ദിവസങ്ങളില്‍ വീടുകള്‍ കയറി ലഘുലേഖകള്‍ വിതരണം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി വി.ടി രഘുനാഥ്, കെ. റഹീം, പട്ടവെട്ടി ബാലകൃഷ്ണന്‍, സി.വിനോദ്, ഷാജഹാന്‍ കരിമ്പുഴ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."