HOME
DETAILS
MAL
ഭിന്നശേഷി വ്യക്തിഗത പരിപാലനം: വിവരശേഖരണം തുടങ്ങി
backup
April 18 2018 | 06:04 AM
മലപ്പുറം: സംസ്ഥാന സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള വ്യക്തിഗത പരിപാലന പദ്ധതിയുടെ ഭാഗമായുള്ള വിവരശേഖരണം തുടങ്ങി. മലപ്പുറം ബ്ലോക്ക് പഞ്ചായത്തുതല ഉദ്ഘാടനം കോഡൂര്‍ പഞ്ചായത്തിലെ പാറക്കല്‍ അങ്കണവാടി പരിധിയില്‍ കെ. ബാദുഷ എന്നകുട്ടിയുടെ വിവരം ശേഖരിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സലീന ടീച്ചര്‍ നിര്‍വഹിച്ചു.
കോഡൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജി അധ്യക്ഷനായി.
പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എം.ടി ബഷീര്‍, കെ.എം സുബൈര്‍, സജ്നാമോള്‍ ആമിയന്‍, അംഗങ്ങളായ പരി ശിവശങ്കരന്, മുഹമ്മദ് മച്ചിങ്ങല്‍, കെ.പി ഷബ്ന, കെ. ഹാരിഫ റഹ്മാന്, സജീന മേനമണ്ണില്‍, സി.ഡി.പി.ഒ എം.കെ ബിന്ദു, സൂപ്പര്‍വൈസര്‍ സാവിത്രി, അങ്കണവാടി വര്‍ക്കര്‍മാരായ എം. ജുമൈലത്ത്, രതി, ഗിരിജ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."