റഹീം മേച്ചേരി പുരസ്‌കാരം റഹ്മാന്‍ തായലങ്ങാടിക്ക്
ജിദ്ദ: ന്യൂനപക്ഷ രാഷ്ട്രീയ ശാക്തീകരണത്തിനു സമഗ്ര സംഭാവന നല്‍കിയവര്‍ക്കു ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി നല്‍കുന്ന റഹീം മേച്ചേരി പുരസ്‌കാരം ഇത്തവണ റഹ്മാന്‍ തായലങ്ങാടിക്ക്. മാധ്യമ പ്രവര്‍ത്തകന്‍, പ്രഭാഷകന്‍, കോളമിസ്റ്റ്, കവി, സാംസ്‌കാരിക പ്രവര്‍ത്തകന്‍ തുടങ്ങിയ മേഖലകളിലെ സേവനം പരിഗണിച്ചാണ് പുരസ്‌കാരത്തിന് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്.
സീനിയര്‍ ജേണലിസ്റ്റ് ഫോറം കാസര്‍കോട് ജില്ലാ പ്രസിഡന്റായ റഹ്മാന്‍ തായലങ്ങാടി റഹീം മേച്ചേരിയുടെ സുഹൃത്തും സഹയാത്രികനുമായിരുന്നു.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ചെയര്‍മാനും സി.പി സൈതലവി, രായിന്‍കുട്ടി നീറാട്, സി.കെ ഷാക്കിര്‍ എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
വാര്‍ത്താസമ്മേളനത്തില്‍ സി.കെ ഷാക്കിര്‍, നാസര്‍ ഒളവട്ടൂര്‍, അബ്ദുല്‍ റഹ്മാന്‍ അയക്കോടന്‍, പി.വി ഹസന്‍ സിദ്ദീഖ് ബാബു, എം.കെ നൗഷാദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."