HOME
DETAILS

റബര്‍ വില ഇടിയുന്നു; മലയോരം പ്രതിസന്ധിയിലേക്ക്

  
backup
April 18 2018 | 06:04 AM

%e0%b4%b1%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b2-%e0%b4%87%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b



നിലമ്പൂര്‍: റബര്‍ വിലയിടിവ് മലയോര മേഖലയുടെ സാമ്പത്തിക അടിത്തറയിളക്കുന്നു. കിലോഗ്രാമിന് 252 രൂപ വരെ ലഭിച്ചിരുന്ന നാലാം തരം റബറിനു നിലവില്‍ 114 രൂപ മാത്രമാണ് ലഭിക്കുന്നത്. മലയോരത്തെ പ്രധാന സാമ്പത്തിക സ്രോതസായ റബറിന്റെ വില അപകടകരമായ അവസ്ഥയിലേക്കു നീങ്ങുന്നതു കര്‍ഷകരെയും റബര്‍ വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാക്കുകയാണ്.
ടാപ്പിങ് സീസണ്‍ കഴിഞ്ഞതോടെ ഭൂരിഭാഗം തോട്ടങ്ങളിലും ടാപ്പിങ് നിര്‍ത്തിവച്ചിട്ടും വില ഉയരുന്നില്ല. ഉല്‍പാദനം കുറഞ്ഞതോടെ റബര്‍ കടകളിലേക്കു ഷീറ്റുകളുടെ വരവും ഗണ്യമായി കുറഞ്ഞു. കൂടാതെ, ടയര്‍ കമ്പനികളും റബര്‍ കടകളില്‍നിന്നു ഷീറ്റ് വാങ്ങാതെ വിട്ടുനില്‍ക്കുകയാണ്.
രണ്ടാഴ്ചയായി ടയര്‍ കമ്പനികള്‍ വിപണിയില്‍നിന്നു വിട്ടുനില്‍ക്കുന്നതിനാല്‍ വാങ്ങിയ വിലയ്ക്കുപോലും ഷീറ്റ് വില്‍പന നടത്താനാകാത്ത അവസ്ഥയിലാണ് റബര്‍ വ്യാപാരികള്‍.
ഇതിനിടയില്‍ ഒരു നിയന്ത്രണവുമില്ലാതെ റബര്‍ ഇറക്കുമതി ചെയ്യുന്നതും കര്‍ഷകര്‍ക്കു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ജില്ലയില്‍ നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട്, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട മണ്ഡലങ്ങളുടെ പരിധിയില്‍ ചെറുകിടക്കാര്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം റബര്‍ കര്‍ഷകരുണ്ട്.
റബര്‍ വിലയിടിവ് കുടിയേറ്റ കര്‍ഷകരെ സാരമായി ബാധിച്ചിരിക്കുകയാണ്. വില ഉയരാനുള്ള സാധ്യത കുറവാണെന്നു കച്ചവടക്കാര്‍ പറയുന്നു. ആഭ്യന്തര വിപണിക്കൊപ്പം അന്താരാഷ്ട്ര വിലയും ഇടിയുകയാണ്.
രാജ്യന്തര വില നിലവില്‍ 110 രൂപയാണ്. അവധികച്ചവടക്കാരും വിലയിടിവിനു പിന്നിലുണ്ട്. കര്‍ഷകര്‍ക്കു ലഭിച്ചിരുന്ന വില സ്ഥിരതാ ആനുകൂല്യവും കഴിഞ്ഞ ആറു മാസമായി നിലച്ചിരിക്കുകയാണ്. വിലയിടിവ് തുടരുന്ന സാഹചര്യത്തില്‍ പ്ലാസ്റ്റിക് ഇട്ട് മഴക്കാല ടാപ്പിങ് നടത്തുന്നതില്‍നിന്നു കര്‍ഷകര്‍ വിട്ടുനില്‍ക്കാനാണ് സാധ്യത. റബര്‍ വിലയിടിവ് പരിഹരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. പ്രതിപക്ഷ പാര്‍ട്ടികളും ഇതേ നിലപാടാണ് സ്വീകരിക്കുന്നതെന്നു കര്‍ഷകര്‍ ആരോപിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  25 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago