HOME
DETAILS
MAL
പള്ളുരുത്തിയില്‍ തെരുവുനായ ശല്യം രൂക്ഷം
backup
April 18 2018 | 06:04 AM
പള്ളുരുത്തി: മേഖലയില്‍ തെരുവ് നായ ശല്യം രൂക്ഷമായി. പെരുമ്പടപ്പ്, ഇടക്കൊച്ചി, എം.എല്‍.എ റോഡ് എന്നിവടങ്ങളിലാണ് തെരുവ് നായ്ക്കള്‍ വിലസുന്നത്. രാത്രിയും പകലുമെന്നില്ലാതെ നായ്ക്കള്‍ തെരുവ് കൈയടക്കുമ്പോള്‍ ജനം ഭയചികിതരാകുകയാണ്.പ്രഭാത നമസ്‌ക്കാരത്തിന് പോകുന്നവരും നടക്കാന്‍ പോകുന്നവരുമൊക്കെ കൈയില്‍ വടിയും കരുതി നടക്കേണ്ട സാഹചര്യമാണ്.
പള്ളുരുത്തി എം.എല്‍.എ റോഡില്‍ അക്രമാസക്തരായ നായ്ക്കൂട്ടം കുട്ടികളേയും സ്ത്രീകളേയും അക്രമിക്കാനായി ഓടിച്ചിട്ടു. ആളുകള്‍ ഓടി കൂടി കല്ലെറിഞ്ഞ് നായ്ക്കളെ ഓടിക്കുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് നായ്ക്കള്‍ രണ്ട് ആടുകളെ കടിച്ച് കൊന്നു. ഇതോടെ ജനം ഭയത്തിലാണ്. തെരുവ് നായ്ക്കളുടെ ശല്യം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ പല തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലന്നാണാക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."