തൃക്കാക്കര നഗരസഭ എം.ടി ഓമന യു.ഡി.എഫ് സ്ഥാനാര്‍ഥി
കാക്കനാട്: തൃക്കാക്കര നഗരസഭ യു.ഡി.എഫ് ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ധാരണയായി. ചെയര്‍പേഴ്‌സണ്‍ സ്ഥാനം പട്ടികജാതി സംവരണമായതിനാല്‍ ഈ വിഭാഗത്തില്‍ നിന്നുള്ള എം.ടി ഓമനെയും അജിത തങ്കപ്പനെയുമാണ് കോണ്‍ഗ്രസ് ഉപസമിതി ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥികളാക്കാന്‍ ധാരണയായത്. ആദ്യ കാലയളവില്‍ എ വിഭാഗത്തില്‍ നിന്നുള്ള എം.ടി ഓമനയും തുടര്‍ന്ന് ഐ ഗ്രൂപ്പിലെ അജിത തങ്കപ്പനും ചെയര്‍പേഴ്‌സന്മാരാക്കാനാണ് തീരുമാനം ആയത്. കൗണ്‍സിലിന്റെ കാലാവധി ഇനി ഏകദേശം രണ്ടര വര്‍ഷമാണുള്ളത്.
43 അംഗ കൗണ്‍സിലില്‍ കോണ്‍ഗ്രസിലേക്ക് കൂറുമാറിയ മുന്‍ വൈസ് ചെയര്‍മാന്‍ സാബുഫ്രാന്‍സിസ് ഉള്‍പ്പെടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ 18 ഉം. മുസ്‌ലിം ലീഗിലെ നാല് അംഗങ്ങളും ഉള്‍പ്പെടെ 22 അംഗങ്ങളുടെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് ഭരണസമതി അധികാരമേല്‍ക്കുക. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഭൂരിപക്ഷം എ വിഭാഗത്തിനാണ്. മുന്‍ വൈസ് ചെയര്‍മാന്‍ ഉള്‍പ്പെടെ ഐ ഗ്രൂപ്പില്‍ വെറും നാല് അംഗങ്ങളാണുള്ളത്. ഈ സാഹചര്യത്തിലാണ് എ വിഭാത്തില്‍ നിന്ന് ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ വേണമെന്ന് ശക്തമായ ആവശ്യം ഉയര്‍ന്നെങ്കിലും കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അംഗീകരിച്ചില്ലെന്നാണ് സൂചന. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ക്ക് വിധേയമാണ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ഇരുവിഭാഗങ്ങള്‍ വീതംവച്ചത്.
അതെസമയം വൈസ് ചെയര്‍മാന്‍ സ്ഥാനത്തിനുവേണ്ടി മുസ്‌ലിം ലീഗ് അവകാശമുന്നയിച്ചതിനാല്‍ ലീഗ് നേതൃത്വവുമായി കൂടിയാലോചിച്ച് വൈസ് ചെയര്‍മാനെ തീരുമാനിക്കും. മുന്‍ വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ് സ്ഥാനം രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതിനാല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം മുനിസിപ്പല്‍ ഭരണത്തിലെ രണ്ടാമത്തെ കക്ഷിയായ ലീഗിന് വേണമെന്നാണ് ആവശ്യം. കോണ്‍ഗ്രസ് നേതൃത്വത്തിന് ഈ ആവശ്യമുന്നയിച്ച് ലീഗ് നേതൃത്വം നേരത്തെ കത്ത് നല്‍കിയിരുന്നു. എന്നാല്‍ എല്‍.ഡി.എഫില്‍ നിന്ന് വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ച സാബു ഫ്രാന്‍സിസിന് വീണ്ടും അതേ സ്ഥാനം നല്‍കണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം.
രണ്ട് വിമതരില്‍ ഒരാളെ കൂടെ കൂട്ടി അധികാരം പിടിക്കാന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം തൃജിക്കാന്‍ ലീഗ് ഭരണത്തിന്റെ തുടക്കത്തില്‍ സന്നദ്ധരായിരുന്നു. ഇടത് ഭരണത്തിനെതിരെ അവിശ്വാസം കൊണ്ട് വരാന്‍ മുന്‍കൈയെടുത്ത സി.പി.എം വിമതന്‍ എം.എം നാസറിന് വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നതിനോട് ലീഗ് അനുകൂലിച്ചിരുന്നു. എന്നാല്‍ അവിശ്വാസ ചര്‍ച്ചയില്‍ നിന്ന് എം.എം നാസര്‍ വിട്ടുനിന്നതിനാല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നതിനോട് യു.ഡി.എഫിലെ ഭൂരിപക്ഷം പേരും അനുകൂലിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."