HOME
DETAILS

ഇരിങ്ങാലക്കുട മുനിസിപ്പല്‍ പാര്‍ക്കില്‍ ഇരുട്ടില്‍ തപ്പി കുട്ടികള്‍

  
backup
April 18 2018 | 08:04 AM

%e0%b4%87%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f-%e0%b4%ae%e0%b5%81%e0%b4%a8%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa

 

ഇരിങ്ങാലക്കുട: 1957 നവംബര്‍ 14നാണ് ഇരിങ്ങാലക്കുട നഗരസഭ കുട്ടികള്‍ക്കു മാത്രമായി പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്. ഊഞ്ഞാല്‍, സീസോ, മെറിഗോ റൗണ്ട് എന്നിവയെല്ലാം പാര്‍ക്കില്‍ ഒരുക്കിയിരുന്നു. 1955 ലാണ് മുനിസിപ്പല്‍ പാര്‍ക്ക് സ്ഥാപിച്ചത്.
അയ്യങ്കാവ് പാടത്തെ ഒരേക്കര്‍ സ്ഥലത്ത് നിര്‍മിച്ച പാര്‍ക്ക് അന്നത്തെ തിരുവിതാംകൂര്‍ കൊച്ചി രാജപ്രമുഖനാണ് ഉദ്ഘാടനം ചെയ്തത്. രണ്ടുവര്‍ഷം കഴിഞ്ഞാണ് കുട്ടികളുടെ പാര്‍ക്ക് സ്ഥാപിച്ചത്. ഇന്ത്യന്‍ വൈസ് പ്രസിഡന്റ് വി.വി ഗിരിയാണ് പാര്‍ക്കിനുള്ളില്‍ ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ പ്രതിമ അനാച്ഛാദനം ചെയ്തത്.
ആദ്യകാലങ്ങളില്‍ ഏറെ പ്രതാപത്തോടെ തലയുയര്‍ത്തി നിന്നിരുന്ന കുട്ടികളുടെ പാര്‍ക്ക് പിന്നീട് അവഗണിക്കപ്പെട്ടു. നഗരസഭ ഉടമസ്ഥതയിലുള്ള ജവഹര്‍ലാല്‍ നെഹ്‌റു മുനിസിപ്പല്‍ പാര്‍ക്കില്‍ വെളിച്ചക്കുറവ് ദുരിതമാകുന്നു.
പാര്‍ക്ക് നവീകരണത്തിന്റെ ഭാഗമായി പുതിയ കളി സാധനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വെളിച്ചക്കുറവ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടിലാക്കുകയാണ്. നഗരത്തിലെ തന്നെ സ്വകാര്യ പാര്‍ക്ക് നല്ലരീതിയില്‍ സംരക്ഷിക്കുകയും കുട്ടികളെ ആകര്‍ഷിക്കുകയും ചെയ്യുമ്പോഴാണ് നഗരമധ്യത്തിലുള്ള പാര്‍ക്ക് നഗരസഭ അധികാരികളുടെ ശ്രദ്ധക്കുറവ് മൂലം നശിക്കുന്നത്. കുട്ടികളും മുതിര്‍ന്നവരുമായി നൂറുകണക്കിന് ആളുകളാണ് വൈകുന്നേരങ്ങളില്‍ വിശ്രമത്തിനും കളിക്കാനുമായി പാര്‍ക്കിലെത്തുന്നത്.
രാത്രി എട്ടുമണി വരെ പാര്‍ക്കുണ്ടെങ്കിലും നേരം ഇരുട്ടിയാല്‍ പാര്‍ക്കില്‍ ഭൂരിഭാഗം സ്ഥലത്തും വെളിച്ചമില്ലാത്ത അവസ്ഥയാണ്. വെളിച്ചത്തിനായി പലയിടത്തായി 25ഓളം സോളാര്‍ വിളക്കുകളാണ് നഗരസഭ സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് സ്ഥാപിച്ച ഈ ലൈറ്റുകളില്‍ ഭൂരിഭാഗവും കത്താത്ത അവസ്ഥയിലാണ്. ചിലതാണെങ്കില്‍ വല്ലപ്പോഴുമൊക്കെ കത്തുന്ന അവസ്ഥയിലും.
നാമമാത്രമായ ലൈറ്റുകള്‍ മാത്രമാണ് ഇവയില്‍ ശരിയായ രീതിയില്‍ കത്തുന്നത്. സമയാസമയങ്ങളില്‍ സോളാര്‍ വിളക്കുകള്‍ അറ്റകുറ്റപ്പണികള്‍ നടത്താഞ്ഞതാണ് ഇപ്പോഴത്തെ ദുരവസ്ഥക്ക് കാരണമെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. പലരും വെളിച്ചമില്ലായ്മ ദുരുപയോഗം ചെയ്യുന്നതായും പരാതിയുണ്ട്.
നിരവധി തവണ ഇക്കാര്യങ്ങള്‍ നഗരസഭ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്. അവധി ദിവസങ്ങളില്‍ കുട്ടികളുടേയും മുതിര്‍ന്നവരുടേയും തിരക്കാണ് ഇവിടെ.
മാനസികോല്ലാസത്തിനായി എത്തുന്ന ഇവര്‍ക്ക് ഇരുട്ടിലിരുന്ന് സമയം ചിലവഴിക്കേണ്ട അവസ്ഥയിലാണ്. അതിനാല്‍ അടിയന്തിരമായി പാര്‍ക്കിലെ മുഴുവന്‍ സോളാര്‍ വിളക്കുകളും തെളിയിച്ച് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago
No Image

നബിദിനം; സമാധാനത്തിനും സുസ്ഥിരതയ്ക്കും ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ്

uae
  •  3 months ago
No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  3 months ago
No Image

കാസര്‍കോട് അമ്മയെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

സി എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം കെ സി വേണുഗോപാൽ എം പിക്ക്

uae
  •  3 months ago
No Image

തലച്ചോറിലേറ്റ അണുബാധ; പ്ലസ്ടു വിദ്യാര്‍ഥി കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ചു

Kerala
  •  3 months ago
No Image

രാജിക്കത്ത് കൈമാറി അരവിന്ദ് കെജ്‌രിവാള്‍

National
  •  3 months ago