അച്ഛന്റെ പ്രസ്താവനക്കെതിരേ ജിഷയുടെ സഹോദരി
പെരുമ്പാവൂര്‍: സഹോദരി മരിച്ചിട്ട് ഒരു മാസം കഴിഞ്ഞിട്ടും തങ്ങളെ വന്ന് കാണുവാനോ സംസാരിക്കുവാനോ ഇതുവരെ തയാറാകാത്ത അച്ഛന് ഇപ്പോള്‍ പ്രസ്താവനയുമായി വരുന്നതിന്റെ കാര്യം മനസിലാകുന്നില്ലെന്ന് കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥി ജിഷയുടെ സഹോദരി ദീപ.
തങ്ങളുടെ കൂടെ ജീവിച്ചപ്പോഴെല്ലാം മദ്യപിച്ച് അമ്മയുമായി നിരന്തരം വഴക്കിടുകയും കലഹിക്കുകയും ചെയ്യുന്ന അച്ഛനെയാണ് താനും സഹോദരിയും കണ്ടിട്ടുള്ളത്. ഇന്ന് പറയുന്ന കാര്യങ്ങള്‍ നാളെ നിഷേധിക്കുന്നയാളാണ് അച്ഛന്. മദ്യം വാങ്ങിച്ച് കൊടുത്താല്‍ ആര്‍ക്കു വേണ്ടിയും എന്തും പറയുന്ന വ്യക്തിയാണ് തങ്ങളുടെ അച്ഛന്. ഇത് അച്ഛന് ഇപ്പോള്‍ താമസിക്കുന്ന നാട്ടില്‍ അന്വേഷിച്ചാല്‍ അറിയാവുന്ന കാര്യമാണന്നും ദീപ പറഞ്ഞു. തന്റെ അമ്മയും സഹോദരിയും ഒരു പ്രാവശ്യം സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യത്തിന് വേണ്ടി പി.പി തങ്കച്ചന്റെ വീട്ടില്‍ പോയിട്ടുണ്ടെന്നല്ലാതെ മറ്റ് തരത്തിലുള്ള ആരോപണങ്ങള്‍ വേദനിപ്പിക്കുന്നതാണെന്നും ദീപ പറഞ്ഞു. തന്റെ അമ്മ ഈ നേതാവിന്റെ വീട്ടില്‍ ജോലിക്ക് നിന്നിട്ടില്ലെന്നും ദീപ ആവര്‍ത്തിച്ച് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."