കത്‌വ പീഡന കൊലപാതകം: അടങ്ങാതെ പ്രതിഷേധം
പാലക്കാട്: ബി.ജെ.പി. ഭരണത്തില്‍ രാജ്യവ്യാപകയായി സ്ത്രീകളും കുട്ടികളും ഭയന്നു വിറക്കുകയാണെന്ന് എ.ഐ.സി.സി. അംഗം കെ.എ.തുളസി. കാശ്മീരില്‍ പെണ്‍കുഞ്ഞിനെ അറുംകൊല നടത്തിയതിനെതിരെ മഹിള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ കരിദിനാചരണവും അമ്മ മനസ്സിന്റെ പ്രതിഷേധവും ഉദ്ഘാടനം ചെയ്യുകയായിരുന്നു. മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് കെ.ഐ കുമാരി അധ്യക്ഷനായി. നേതാക്കളായ ഓമന ഉണ്ണി, രാജേശ്വരി, തങ്കമണി, ഫാത്തിമ, ലതാജോബി ,അജിത, സീനത്ത്, മായാമുരളിധരന്‍. പ്രീത, ഹസീന കാസിം എന്നിവര്‍ നേതൃത്വം നല്‍കി.
പാലക്കാട് : ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യനീതിയെ വെല്ലുവിളിച്ചുകൊണ്ട് വംശീയ ഉന്മൂലനം ലക്ഷ്യമാക്കി ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കശ്മീരിലെ കഠുവയില്‍ എട്ടുവയസ്സുകാരി ബാലികയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന സംഭവമെന്ന് റാവുത്തര്‍ ഫെഡറേഷന്‍ പാലക്കാട് ജില്ലാകമ്മിറ്റി പ്രമേയത്തില്‍ കുറ്റപ്പെടുത്തി. ഇത്തരം കാടത്തങ്ങള്‍ക്കെതിരെ മതേതര സമൂഹം ഒന്നിക്കണം. സംസ്ഥാന വൈസ് പ്രസിഡന്റ് അലി അക്ബര്‍ പട്ടാമ്പി യോഗം ഉദ്ഘാടനം ചെയ്തു. ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിനെന്ന പേരിലുള്ള ഇത്തരം ക്രൂരനടപടികളെ യോഗം അപലപിച്ചു.
ജില്ലാപ്രസിഡന്റ് ഖാജാഹുസൈന്‍ നെന്മാറ അധ്യക്ഷനായി. ജനറല്‍സെക്രട്ടറി എ.അബു പാലക്കാടന്‍, മലബാര്‍ കോ ഓഡിനേറ്റര്‍ വി.കെ സൈതലവി കോയ, ജില്ലാ ഭാരവാഹികളായ കബീര്‍ഹാജി, എം.അസ്സന്‍ മുഹമ്മദ് ഹാജി, പി.എം അബ്ദുല്‍ഗഫൂര്‍, കാച്ചാപ്പ മേട്ടുപ്പാളയം, പി.കെ ഹക്കീം പട്ടാമ്പി, സി.സെയ്തുമുഹമ്മദ് വടവന്നൂര്‍, ബീരാന്‍ പട്ടാമ്പി, ഡയമണ്ട് സത്താര്‍ പുതുനഗരം, റഹ്മാന്‍ പി.കെ, അബ്ദുല്‍ റഹ്മാന്‍ ഹാജി ചെര്‍പ്പുളശ്ശേരി, അബ്ദുല്‍ അക്ബര്‍ കല്ലേപ്പുള്ളി ചര്‍ച്ചയില്‍ പങ്കെടുത്തു. എ.എം ഉമ്മര്‍ഹാജി തിരുവേഗപ്പുറ സ്വാഗതവും അബുതാഹിര്‍ നന്ദിയും പറഞ്ഞു.
ചെര്‍പ്പുളശ്ശേരി: ഖത് വ ഉന്നാവോ പീഡനത്തിനിരയായവര്‍ക്ക് നീതി ലഭ്യമാക്കുക, കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുക എന്നീ മുദ്രാവാക്യവുമായി ചെര്‍പ്പുളശ്ശേരി മേഖല സമസ്ത കോഓഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. സമസ്ത ജില്ലാ കാര്യാലയത്തിനു മുന്നില്‍ നിന്നുംആരംഭിച്ച റാലിയില്‍ സമസ്തയുടെയും പോഷഘഘടകങ്ങളുടെയും മേഖലാ നേതാക്കളും പ്രവര്‍ത്തകരും അണി ചേര്‍ന്നു. അബ്ദുള്‍ അസീസ് ഫൈസി, ഇ.വി.ഖാജ ദാരിമി, കുഞ്ഞഹമ്മദ് ഫൈസി, സലാം ഫൈസി, ഷെരീഫ് ദാരിമി, കബീര്‍ റഹ്മാനി, സ്വാലിഹ് അന്‍വരി, കരീം ലത്വീഫി, സൈതലവി ഫൈസി, അക്ബര്‍ ഫൈസി, ഹുസൈന്‍ ഹാജി ആലിയ കുളംതുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമാപന യോഗത്തില്‍ ത്വലബ വിംഗ് ജില്ലാ ചെയര്‍മാന്‍ റഷീ ദ് കമാലി മോളൂര്‍ മുഖ്യ പ്രഭാഷണം നടത്തി.
പാലക്കാട് : ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യനീതിയെ വെല്ലുവിളിച്ചുകൊണ്ട് വംശീയ ഉന്മൂലനം ലക്ഷ്യമാക്കി ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കശ്മീരിലെ കഠുവയില്‍ എട്ടുവയസ്സുകാരി ബാലികയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന സംഭവമെന്ന് റാവുത്തര്‍ ഫെഡറേഷന്‍ പാലക്കാട് ജില്ലാകമ്മിറ്റി പ്രമേയത്തില്‍ കുറ്റപ്പെടുത്തി. ഇത്തരം കാടത്തങ്ങള്‍ക്കെതിരെ മതേതര സമൂഹം ഒന്നിക്കണം. സംസ്ഥാന വൈസ് പ്രസിഡന്റ് അലി അക്ബര്‍ പട്ടാമ്പി യോഗം ഉദ്ഘാടനം ചെയ്തു. ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിനെന്ന പേരിലുള്ള ഇത്തരം ക്രൂരനടപടികളെ യോഗം അപലപിച്ചു. ജില്ലാപ്രസിഡന്റ് ഖാജാഹുസൈന്‍ നെന്മാറ അധ്യക്ഷനായി. ജനറല്‍സെക്രട്ടറി എ.അബു പാലക്കാടന്‍, മലബാര്‍ കോ ഓഡിനേറ്റര്‍ വി.കെ സൈതലവി കോയ, ജില്ലാ ഭാരവാഹികളായ കബീര്‍ഹാജി, എം.അസ്സന്‍ മുഹമ്മദ് ഹാജി, പി.എം അബ്ദുല്‍ഗഫൂര്‍, കാച്ചാപ്പ മേട്ടുപ്പാളയം, പി.കെ ഹക്കീം പട്ടാമ്പി, സി.സെയ്തുമുഹമ്മദ് വടവന്നൂര്‍, ബീരാന്‍ പട്ടാമ്പി, ഡയമണ്ട് സത്താര്‍ പുതുനഗരം, റഹ്മാന്‍ പി.കെ, അബ്ദുല്‍ റഹ്മാന്‍ ഹാജി ചെര്‍പ്പുളശ്ശേരി, അബ്ദുല്‍ അക്ബര്‍ കല്ലേപ്പുള്ളി ചര്‍ച്ചയില്‍ പങ്കെടുത്തു. എ.എം ഉമ്മര്‍ഹാജി തിരുവേഗപ്പുറ സ്വാഗതവും അബുതാഹിര്‍ നന്ദിയും പറഞ്ഞു.
പരുതൂര്‍ : കത്‌വയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ വര്‍ഗീയവാദികള്‍ക്കും അതിനു കൂട്ടുനിന്ന ഭരണകൂടത്തിനുമെതിരെ സമസ്ത പരുതൂര്‍ പഞ്ചായത്ത് കോഡിനേഷന്‍ കമ്മിറ്റി പ്രതിഷേധറാലി നടത്തി. ടി.കെ മുഹമ്മദ്കുട്ടി ഫൈസി കരുവാന്‍പടി, വി.പി കുഞ്ഞിപ്പുഹാജി കൊടുമുണ്ട, എം.എം ബഷീര്‍ മൗലവി മേല്‍മുറി, സി.പി.എം അലി മൗലവി ചെറുകുടങ്ങാട്, പി.പി അയ്യൂബ് ഫൈസി, നാസര്‍ മൗലവി കാരമ്പത്തൂര്‍, പി.പി യൂസഫ് ഫൈസി, സുബൈര്‍ ഫൈസി കാരക്കുത്തങ്ങാടി, അലി മുസ്‌ലിയാര്‍ കരിയന്നൂര്‍ നേതൃത്വം നല്‍കി. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ പി.പി ഇബ്രാഹിം കുട്ടി ഫൈസി മുഖ്യപ്രഭാഷണം നടത്തി. പി.ടി ശാകിര്‍ വാഫി ചെമ്പുലങ്ങാട് സ്വാഗതം പറഞ്ഞു.
അഗളി: ആസൂത്രിതമായ ബലാത്സംഘത്തിനും കൊലപാതകത്തിനുമെതിരേ ജനാധിപത്യ മതേതര ശക്തികളുടെ ഐക്യവും പ്രതിരോധവും രാജ്യത്ത് അനിവാര്യമാണെന്ന് ജനകീയ ചര്‍ച്ചാവേദി അഗളിയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ അഭിപ്രായപ്പെട്ടു. കത്വവ സംഭവത്തില്‍ രാജ്യത്തുയര്‍ന്നു വരുന്ന പ്രതിഷേധത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നടത്തിയ കൂട്ടായ്മയില്‍, ശിവദാസന്‍ അധ്യക്ഷനായി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ശിവശങ്കരന്‍, ഫാദര്‍ ജെയിംസ് മൊറായിസ്, കെ ജെ മാത്യു, റ്റെഡി, മാണി പറമ്പേട്ടില്‍, അബൂബക്കര്‍,ബേസില്‍ പി ദാസ് എന്നിവര്‍ സംസാരിച്ചു.
പട്ടാമ്പി: കത്്‌വയില്‍ കൊലചെയ്യപ്പെട്ട എട്ടുവയസ്സുകാരിക്കും ഉന്നാവോയിലെ പെണ്‍കുട്ടിക്കുനേരെ ഉണ്ടായ പീഡനത്തിനുമെതിരേപട്ടാമ്പിയില്‍ ജനകീയ മനുഷ്യാവകാശ കൂട്ടായ്മയുടെ പ്രതിഷേധം. എന്റെ തെരുവില്‍ എന്റെ പ്രതിഷേധം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ഥികള്‍, സാംസ്‌കാരിക-സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. തുടര്‍ന്നുനടന്ന യോഗത്തില്‍ കവി പി. രാമന്‍ അധ്യക്ഷനായി. മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ., ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. നാരായണദാസ്, എന്‍.പി. വിനയകുമാര്‍, സുബൈദ ഇസഹാഖ്, ഉദയശങ്കര്‍, സഞ്ചന, അസ്‌ന സംസാരിച്ചു.
പാലക്കാട്: കാശ്മീരില്‍ ഒരുപറ്റം മതദ്വേഷികളുടെ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട എട്ടു വയസുകാരിയുടെ മരണത്തില്‍ അനുശോചിച്ചും മതദ്രോഹികളുടെ ക്രൂരതകള്‍ക്കെതിരെ പ്രതിഷേധിച്ചും മഹിളാസംഘം ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
ഹെഡ്‌പോസ്റ്റോഫീസിനു മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് സ്റ്റേഡിയം സ്റ്റാന്റിനു സമീപം സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ മല്ലിക ഉദ്ഘാടനം ചെയ്തു. മഹിളാ സംഘം മണ്ഡലം സെക്രട്ടറി വസന്ത അധ്യക്ഷനായി. മഹിലാ സംഘം ജില്ലാ സെക്രട്ടറി സുമലത മോഹന്‍ദാസ് സ്വാഗതവും മലമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി വര്‍ഗീസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."