ഗ്രൗണ്ടിന്റെ സ്ഥലം മുടക്കി നിര്‍മാണ പ്രവര്‍ത്തനം; പ്രതിഷേധവുമായി സി.പി.എം
എരുമപ്പെട്ടി: എരുമപ്പെട്ടി മങ്ങാട് മിനിസ്റ്റേഡിയത്തില്‍ ഗ്രൗണ്ടിന്റെ സ്ഥലം മുടക്കി പഞ്ചായത്ത് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പ്രക്ഷോപവുമായി സി.പി.എം രംഗത്ത്. മങ്ങാട് മേഖലയിലെ ജനങ്ങളുടെ ആവശ്യപ്രകാരം 1988ല്‍ യു.കെ മണി പ്രസിഡന്റായുള്ള എല്‍.ഡി.എഫ് പഞ്ചായത്ത് ഭരണസമിതിയാണ് ഗ്രൗണ്ടിന്റെ നിര്‍മാണം നടത്തിയത്.
ഗ്രൗണ്ടിന് ആവശ്യമായ ഒന്നര ഏക്കര്‍ വരുന്ന സ്ഥലം സെന്റിന് 1225 രൂപ നല്കി സ്വകാര്യ വ്യക്തിയില്‍ നിന്നും പഞ്ചായത്ത് ഏറ്റെടുക്കുകയായിരുന്നു. അന്നത്തെ വടക്കാഞ്ചേരി എം.എം.എല്‍.എ കെ.എസ് നാരായണന് നമ്പൂതിരിയാണ് ഗ്രൗണ്ടിന്റെ ഉദ്ഘാടനം നടത്തിയത്.
ഗ്രൗണ്ടിന്റെ നവീകണം നടത്തണമെന്ന ആവശ്യം ഉയര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് ഉള്ള സൗകര്യം ഇല്ലാതാക്കിക്കൊണ്ട് നിലവിലെ കോണ്‍ഗ്രസ് പഞ്ചായത്ത് ഭരണ സമിതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ഗ്രൗണ്ടിന്റെ സ്ഥലം മുടക്കി പഞ്ചായത്ത് വിവിധ പദ്ധതികളുടെ കെട്ടിടങ്ങള്‍ നിര്‍മിച്ച് കൊണ്ടിരിക്കുകയാണ്. ഇതിന് പുറമെ കഴിഞ്ഞ ദിവസം ഗ്രൗണ്ടിലെ സ്റ്റേജ് അടച്ച് കെട്ടി കൊണ്ട് മതില് നിര്‍മിച്ചു.
ഇതിനെതിരേ സി.പി.എം എരുമപ്പെട്ടി ലോക്കല്‍ കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ഗ്രൗണ്ടിന്റെ സൗകര്യം തടസപ്പെടുത്തി നടത്തുന്ന ആശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അഴിമതിക്ക് വേണ്ടിയാണെന്ന് സി.പി.എം ആരോപിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പഞ്ചായത്ത് സെക്രട്ടറിയോട് പരാതിപെട്ടപ്പോള്‍ ഗ്രൗണ്ട് പഞ്ചായത്തിന്റെ രേഖയിലില്ലായെന്നാണ് മറുപടി നല്‍കിയതെന്നും പറയുന്നു.
പഞ്ചായത്ത് ഭരണസമിതി നടത്തുന്ന ഗ്രൗണ്ട് കൈയേറ്റത്തിനെതിരേ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് സി.പി.എം മുന്നറിയിപ്പ് നല്കി.
ഇതിന്റെ മുന്നോടിയായി ഗ്രൗണ്ടില്‍ നടത്തിയ പ്രതിഷേധം സി.പി.എം ഏരിയ കമ്മിറ്റി അംഗം ഒ.ബി സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്തു. കെ.എം അഷറഫ് അധ്യക്ഷനായി.
പി.ടി ദേവസി, യു.കെ മണി, കെ.സി ഫ്രാന്‍സീസ് മാസ്റ്റര്‍, കെ. ശാരദാമ്മ, ടി.കെ ശിവന്, എം.എസ് സിദ്ധന്, എ.കെ കണ്ണന്, വി.സി ബിനോജ് മാസ്റ്റര്‍, അബാല്‍ മണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."