മദ്യം നല്കി ആദിവാസി യുവതിയെ പീഡിപ്പിച്ചു; നാലുപേര്‍ അറസ്റ്റില്‍
നിലമ്പൂര്‍: ആദിവാസി യുവതിയെ കാറില്‍ കൊണ്ടുപോയി മദ്യം നല്കി പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കരുളായി സ്വദേശി ചള്ളിപ്പാടന്‍ മുഹമ്മദ് (ചെറി 43), മമ്പാട് സ്വദേശികളായ പൈക്കാടന്‍ ഫിറോസ്(പുട്ട് ഫിറോസ് 32), കൊന്നക്കോടന്‍ അസ്ക്കറലി (നാണി 27), കാരിക്കുന്ന് ജംഷീര്‍ (27) എന്നിവരെയാണ് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി പി.എ വര്‍ഗീസ് അറസ്റ്റു ചെയ്തത്. കേസില്‍ ഉള്‍പ്പെട്ട മറ്റു മൂന്ന് പ്രതികളില്‍ രണ്ട് പേര് വിദേശത്തും നാട്ടിലുള്ള ഒരാള്‍ ഒളിവിലുമാണെന്ന് പൊലിസ് പറഞ്ഞു. രണ്ടരവര്‍ഷം മുന്‍പ് ചോലനായ്ക്ക വിഭാഗത്തിലെ 22 കാരിയെ മുഹമ്മദ് എന്ന ചെറി മദ്യം നല്കി മയക്കി വനത്തിനുള്ളില്‍വച്ച് പലവട്ടം പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. ഒന്നര ആഴ്ച മുന്‍പ് മമ്പാട് സ്വദേശിയായ ഫിറോസ് കാറില്‍ യുവതിയെ കടത്തിക്കൊണ്ടുപോകുകയും മദ്യം നല്കിയ ശേഷം താളിപൊയില്‍, രാമംകുത്ത് എന്നിവിടങ്ങളിലെ വീടുകളില്‍വച്ചും നിലമ്പൂരിലെ ലോഡ്ജില്‍വച്ചും പീഡിപ്പിക്കുകയായിരുന്നു.
ഗള്‍ഫില്‍ നിന്നും വന്ന ശേഷം വസ്ത്രങ്ങളും മറ്റും നല്‍കാനാണെന്നും പറഞ്ഞാണ് കുടുംബവീട്ടിലായിരുന്ന യുവതിയെ ഫിറോസ് കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ജില്ലാ പൊലിസ് മേധാവി കെ.വിജയന്റെ നിര്‍ദേശപ്രകാരമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍ സി.ഐ ടി.സജീവന്, പാണ്ടിക്കാട് സി.ഐ ദേവസ്യ, പൂക്കോട്ടുംപാടം എസ്.ഐ അമൃത് രംഗന്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ ഗിരീഷ്കുമാര്‍, എം.ജാബിര്‍, എം. മനോജ്, സതീശ്കുമാര്‍, ശശി എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. മഞ്ചേരി സ്പെഷല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."