അപ്രഖ്യാപിത ഹര്‍ത്താലിലെ അക്രമത്തിന്റെ ഉത്തരവാദി പൊലിസ്: എം.എം ഹസ്സന്‍
വടക്കാഞ്ചേരി: അക്രമവും അരാജകത്വവും മുഖമുദ്രയാക്കിയ ഇടത് സര്‍ക്കാര്‍ കേരളത്തില്‍ ചോരപ്പുഴയും, മദ്യപ്പുഴയും ഒഴുക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന അപ്രഖ്യാപിത ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായഅക്രമങ്ങള്‍ക്ക് ഉത്തരവാദി പിണറായി വിജയന്റെ പൊലിസാണ് അക്രമങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടും ഒരു മുന്നൊരുക്കവും പൊലിസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ഈ വീഴ്ചക്ക് ഉത്തരവാദികളായവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് കൊലയാളികളുടെ തേര്‍വാഴ്ച്ചയാണ് നടക്കുന്നത്. ഒരു യുവാവിനെ ഉരുട്ടി കൊന്നുവെന്ന വാര്‍ത്ത മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. പൊലിസുകാര്‍ ചുവപ്പ് ഷര്‍ട്ടിട്ട് നടക്കുന്നതില്‍പരം നാണക്കേട് ഈ നാടിന് സംഭവിക്കാനില്ലെന്നും ഹസ്സന്‍ കൂട്ടിചേര്‍ത്തു. രാജ്യത്തിന്റെ സമസ്ത മേഖലയും മോദി സര്‍ക്കാര്‍ തകര്‍ത്ത് തരിപ്പണമാക്കി.
സാമ്പത്തികരംഗം കുത്തക മുതലാളിമാര്‍ക്ക് തീറെഴുതി നല്‍കി. കോടികള്‍ നീരവ് മോദിയും, കൂട്ടരും വെട്ടിച്ചെടുത്തപ്പോള്‍ രാജ്യം ആവശ്യത്തിന് കറന്‍സി പോലും ഇല്ലാത്ത നാടായി മാറിയെന്നും ഹസ്സന്‍ പറഞ്ഞു.
അക്രമത്തിനും, ഫാസിസത്തിനുമെതിരേ കെ.പി.സി.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജന മോചനയാത്രക്ക് വടക്കാഞ്ചേരി ഓട്ടുപാറയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹസ്സന്‍, അനില്‍ അക്കര എം.എല്‍.എ അധ്യക്ഷനായി. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് നിരവധി ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് യാത്രയെ വാഴാനി റോഡിലെ സമ്മേളന വേദിയിലേക്ക് ആനയിച്ചത്.
കുന്നംകുളം, ചേലക്കര, വടക്കാഞ്ചേരി നിയോജകമണ്ഡലത്തില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുത്തു.
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബഹന്നാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി.എന്‍ ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി. ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പത്മജ വേണുഗോപാല്‍, വി. ബലറാം, എം.പി ജാക്‌സണ്‍, മുന്‍ ഡി.സി.സി പ്രസിഡന്‍് പി.എ മാധവന്‍, കെ.പി വിശ്വനാഥന്‍, അഭിജിത്ത്, കെ.സി. അബു, ജോസഫ് ചാലിശ്ശേരി, കെ.പി.സി.സി സെക്രട്ടറി എന്‍.കെ സുധീര്‍, ഡി.സി.സി വൈസ് പ്രസിഡന്റ് രാജേന്ദ്രന്‍ അരങ്ങത്ത്,ഭാരവാഹികളായ ജോണി മണിച്ചിറ, വേണു ഗോപാലമേനോന്‍, കെ. അജിത്ത്കുമാര്‍, കെ.സി ബാബു, ജിജോ കുര്യന്‍, സി.എ ശങ്കരന്‍ കുട്ടി, പി.വി നാരായണസ്വാമി, എന്‍.ആര്‍ രാധാകൃഷ്ണന്‍, തോമാസ് പുത്തൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."