സി.പി.ഐ താനറിയാത്ത കുറ്റാരോപണം ചാര്‍ത്തിയാണ് പാര്‍ട്ടി അംഗത്വം നിരസിച്ചതെന്ന്് പി.എം വാസുദേവന്‍
പട്ടാമ്പി: നിയമസഭാതിരഞ്ഞെടുപ്പ് മുതല്‍ പട്ടാമ്പിയിലെ സി.പി.ഐ.ക്കുള്ളില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായി ജില്ലയിലെ മുന്‍ അസി. സെക്രട്ടറിയുമായിരുന്ന പി.എം. വാസുദേവന്‍ സി.പി.എമ്മിലേക്ക്. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നംമൂലം കഴിഞ്ഞ ജൂലായിയില്‍ ഔദ്യോഗികസ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു.
തിങ്കളാഴ്ച സി.പി.എം. ഏരിയാ സെക്രട്ടറി എന്‍.പി. വിനയകുമാര്‍, എന്‍. ഉണ്ണിക്കൃഷ്ണന്‍ എന്നിവരോടൊപ്പമെത്തിയാണ് വാസുദേവന്‍ സി.പി.എമ്മില്‍ച്ചേര്‍ന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണ് സി.പി.ഐ. കൈക്കൊള്ളുന്നതെന്നും വാസുദേവന്‍ ആരോപിച്ചു.
പാര്‍ട്ടിപ്രക്രിയപ്രകാരം അഗത്വം പുതുക്കുന്നതിനായി മാര്‍ച്ചില്‍ ദേശീയ എക്‌സിക്യുട്ടീവ് അംഗം കെ.ഇ. ഇസ്മയില്‍വഴി പാര്‍ട്ടി ജില്ലാനേതൃത്വത്തെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. താനറിയാത്ത കുറ്റാരോപണം ചാര്‍ത്തിയാണ് പാര്‍ട്ടി അഗംത്വം നിരസിച്ചത്. പാര്‍ട്ടി ഭരണഘടന ഒരുതവണയെങ്കിലും വായിച്ചുനോക്കിയിട്ടുണ്ടെങ്കില്‍ ജില്ലാസെക്രട്ടറി ഇത്തരമൊരു കത്ത് നല്‍കുമായിരുന്നില്ലെന്നും വാസുദേവന്‍ കുറ്റപ്പെടുത്തി. പട്ടാമ്പിയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്.
ജില്ലാസെക്രട്ടറിയെ അനുകൂലിക്കുന്ന പക്ഷവും എം.എല്‍.എയെ അനുകൂലിക്കുന്ന പക്ഷവും പട്ടാമ്പിയിലുണ്ടെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. 2017 ഫെബ്രുവരിയില്‍ സി.പി.ഐ. മണ്ഡലംകമ്മിറ്റി ഓഫീസായ ഇ.പി. ഗോപാലന്‍സ്മാരക മന്ദിരത്തില്‍ പ്രവര്‍ത്തകര്‍തമ്മില്‍ ചേരിതിരിഞ്ഞുള്ള കൈയാങ്കളി നടന്നിരുന്നു.
ജില്ലാനേതൃത്വം ഇതേക്കുറിച്ചന്വേഷിക്കാന്‍ കമ്മിഷനെ നിയോഗിക്കയും ഏപ്രിലില്‍ ഇരുവിഭാഗത്തെയും മൂന്നുപേര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. നാലുപതിറ്റാണ്ട് പ്രവര്‍ത്തനപാരമ്പര്യമുള്ള പട്ടാമ്പിയിലെ മുതിര്‍ന്ന നേതാവാണ് പി.എം. വാസുദേവന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."