മട്ടന്നൂരില്‍ രണ്ടുപേര്‍ക്ക് മലേറിയ
മട്ടന്നൂര്‍: മട്ടന്നൂര്‍ മേഖലയില്‍ മലേറിയ കണ്ടെത്തി. ഇതരസംസ്ഥാന തൊഴിലാളിയെ കൂടാതെ പ്രദേശവാസിയായ ഒരാള്‍ക്കും മലേറിയ ബാധിച്ചതായാണ് സ്ഥിരീകരിച്ചത്. മട്ടന്നൂരിലെ ഒരു മാധ്യമപ്രവര്‍ത്തകനും വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന ഝാര്‍ഖണ്ഡ് സ്വദേശിയുമാണ് മലേറിയ ബാധിച്ച് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ജില്ലയില്‍ 21 പേര്‍ക്ക് മലേറിയ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇതില്‍ 20 പേരും ഇതരസംസ്ഥാനക്കാരാണ്. സാധാരണയായി ദൂരസ്ഥലങ്ങളില്‍ സഞ്ചരിച്ച് കേരളത്തിലെത്തുന്നവര്‍ക്കാണ് മലേറിയ പിടിപെടുന്നത്. എന്നാല്‍ ദൂരയാത്ര നടത്താത്ത പ്രദേശവാസിക്കും മലേറിയ ബാധിച്ചതോടെ പരിസരത്തെ വ്യക്തികളില്‍ രക്തപരിശോധന നടത്താനുള്ള നീക്കത്തിലാണ് ആരോഗ്യ വകുപ്പ്. 12 ദിവസമായി പനി തുടരുന്ന മാധ്യമപ്രവര്‍ത്തകന് കഴിഞ്ഞ 14നാണ് മലേറിയ സ്ഥിരീകരിച്ചത്. ഒരുതവണ സ്വകാര്യ ആശുപത്രിയിലും രണ്ടുതവണ സര്‍ക്കാര്‍ ആശുപത്രിയിലും ചികിത്സതേടിയിരുന്നു. പനി ഭേദമാകാതെ വന്നപ്പോള്‍ വീണ്ടും മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ എത്തിയപ്പോഴാണ് മലേറിയ സ്ഥിരീകരിച്ചത്. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ മട്ടന്നൂര്‍ മേഖലയില്‍ അഞ്ഞൂറില്‍പരം പേര്‍ക്ക് ഡെങ്കിപ്പനി പടര്‍ന്നുപിടിച്ചപ്പോള്‍ അവസാനഘട്ടത്തില്‍ ഒരാള്‍ക്ക് മലേറിയ ലക്ഷണം കണ്ടിരുന്നെങ്കിലും രോഗം സ്ഥിരീകരിച്ചിരുന്നില്ല. ഇത്തവണ തുടക്കത്തില്‍ തന്നെ മലേറിയ കണ്ടെത്തിയതാണ് ആരോഗ്യ വകുപ്പിനെ ഏറെ അലോസരപ്പെടുത്തുകയാണ്. രാത്രിമാത്രം കടിക്കുന്ന അനോഫെലിസ് കൊതുകുകളാണ് മലേറിയയ്ക്കു കാരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."