HOME
DETAILS
MAL
മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി വിടുപണി ചെയ്യുന്ന നയമാണ് ഇപ്പോള്‍ പൊലിസിന്റേത്: എം.എം ഹസന്
backup
April 18 2018 | 16:04 PM
ആലുവ: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ റൂറല്‍ ജില്ലാ പൊലിസ് മേധാവിയെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്നും അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന് ആവശ്യപ്പെട്ടു. വര്‍ഗീയ ഫാസിസത്തിനും അക്രമത്തിനുമെതിരെ കെ.പി.സി.സി സംഘടിപ്പിച്ച ജനമോചനയാത്രയുടെ ജില്ലയിലെ ആദ്യ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീജിത്തിനെ പിടികൂടിയത് റൂറല്‍ എസ്.പി നേരിട്ട് നിയന്ത്രിക്കുന്ന റൂറല്‍ ടൈഗര്‍ ഫോഴ്സാണ്. ഈ സാഹചര്യത്തില്‍ എസ്.പിയാണ് കേസിലെ ഒന്നാം പ്രതി. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി വിടുപണി ചെയ്യുന്ന നയമാണ് ഇപ്പോള്‍ പോലിസിന്റേത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."