HOME
DETAILS
MAL
ബസില്‍ കടത്തുകയായിരുന്ന 10 ലക്ഷം രൂപ പിടികൂടി
backup
June 05 2016 | 02:06 AM
കൂത്തുപറമ്പ്: കെ.എസ്.ആര്.ടി.സി ബസില്‍ കടത്തുകയായിരുന്ന 10 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി. മലപ്പുറം തേഞ്ഞിപ്പലത്തെ ചേളാരിയില്‍ നമ്പ്രങ്കോട് വീട്ടില്‍ പി.പി അബ്ദുല്ല (63)യെയാണ് കുഴല്‍പണവുമായി കൂത്തുപറമ്പ് എക്സൈസ് ഇന്‍സ്പെക്ടര്‍ സിനു കോയില്യത്തും സംഘവും അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ 11ഓടെ പൂക്കോട് വച്ച് നടത്തിയ വാഹന പരിശോധനയിലാണ് തലശ്ശേരിയില്‍ നിന്നും മൈസൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസില്‍ നിന്നും ഇയാള്‍ പിടിയിലായത്. ആയിരം രൂപയുടെ 100 എണ്ണം വീതമുള്ള 10 കെട്ടുകളാക്കി പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം.
മടിക്കേരിയില്‍ ഒരാളെ ഏല്‍പ്പിക്കാനുള്ളതാണ് ഈ പണമെന്നാണ് അബ്ദുല്ല എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. കേസ് തുടര്‍ നടപടികള്‍ക്കായി കൂത്തുപറമ്പ് പൊലിസിന് കൈമാറുമെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."