HOME
DETAILS
MAL
മോദി വല്ലപ്പോഴും വാ തുറക്കാന്‍ ശ്രമിക്കണമെന്ന് മന്മോഹന് സിങ്
backup
April 18 2018 | 17:04 PM
ന്യൂഡല്‍ഹി: കത്വ, ഉന്നാവോ സംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാന്‍ വൈകിയതിനെ പരിഹസിച്ച് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്. ഒടുവില്‍ പ്രധാനമന്ത്രി മോദി അദ്ദേഹത്തിന്റെ നിശബ്ദത വെടിഞ്ഞതില്‍ സന്തോഷമുണ്ട്. സംസാരിക്കാത്ത പ്രധാനമന്ത്രിയാണ് ഞാനെന്ന് മോദി അന്ന് മാധ്യമങ്ങളോട് പറഞ്ഞതായി കണ്ടിരുന്നു. പ്രധാനമന്ത്രി എന്നോട് സംസാരിക്കണമെന്ന് പറഞ്ഞ് തന്ന ഉപദേശം അദ്ദേഹം മറക്കരുത്. വല്ലപ്പോഴും വായതുറക്കാന്‍ ശ്രമിക്കണമെന്നും മോദിയെ മുന്‍പ്രധാനമന്ത്രി മന്മോഹന് സിങ് ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."