HOME
DETAILS

ദൂമയിലെ സ്വതന്ത്ര അന്വേഷണം റഷ്യ തള്ളി

  
backup
April 18 2018 | 18:04 PM

%e0%b4%a6%e0%b5%82%e0%b4%ae%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7


ന്യൂയോര്‍ക്ക്: സിറിയയില്‍ രാസായുധ ആക്രമണം നടത്തിയെന്ന് ആരോപണമുള്ള ദൂമയില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന ആവശ്യം റഷ്യ തള്ളി. യു.എന്‍ രക്ഷാ സമിതിയില്‍ ഇത്തരമൊരാവിശ്യം ഫ്രാന്‍സാണ് ഉന്നയിച്ചത്.
ഏപ്രില്‍ ഏഴിന് ദൂമയില്‍ നടന്ന ആക്രമണത്തിന് ശേഷം വിളിച്ച് ചേര്‍ത്ത ആറാമത്തെ അടിയന്തര യോഗത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്. ആക്രമണത്തില്‍ 85 പേര്‍ കൊല്ലപ്പെട്ടിരുന്നു. ദൂമയില്‍ രാസായുധ ആക്രമണം നടത്തിയെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം യു.എസ് നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെ ഭാഗത്ത് നിന്നുണ്ടെന്നും അതങ്ങീകരിക്കാനാവില്ലെന്നും യു.എന്നിലെ റഷ്യന്‍ അംബാസിഡര്‍ വിസ്‌ലി നെബന്‍സിയ പറഞ്ഞു. അതിന്നിടെ സിറിയയിലെ വിമതരുടെ നിയന്ത്രണത്തിലുള്ള റാഖ പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യു.എന്നിന്റെ അടിയന്തര യോഗം വിളിച്ചുചേര്‍ക്കാന്‍ റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്.
ഐ.എസിന്റെ കീഴിലുള്ള സിറിയന്‍ ഡെമോക്രാറ്റിക്ക് ഫോഴ്‌സിന്റെ കീഴിലാണ് റാഖ പ്രദേശമുള്ളത്. യു.എസിന്റെ നേതൃത്വത്തില്‍ വിമതരെ സഹായിക്കുന്നതിലൂടെ റാഖയെ തകര്‍ക്കാനാണ് ശ്രമം നടത്തുന്നതെന്ന് വിസ്‌ലി നെബന്‍സിയ ആരോപിച്ചു. എന്നാല്‍ റഷ്യയുടെ നീക്കം സാധാരണക്കാരായ ജനങ്ങള്‍ക്കെതിരേ സിറിയന്‍ സര്‍ക്കാര്‍ നടത്തുന്ന ക്രൂരതകളില്‍ ശ്രദ്ധമാറ്റുന്നതിനാണെന്ന് യു.എസിന്റെ സാമൂഹിക സാമ്പത്തിക വിഭാഗത്തിലെ ഡപ്യൂട്ടി അംബാസിഡര്‍ കെല്ലി കൂരി പറഞ്ഞു.
ദൂമയില്‍ രാസായുധ ആക്രമണം നടത്തിയിട്ടില്ലെന്നാണ് റഷ്യന്‍ പിന്തുണയുള്ള സിറിയന്‍ സര്‍ക്കാരിന്റെ വാദം. അതിന്നിടെ സിറിയന്‍ സൈന്യം രാസായുധ പ്രയോഗം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ദൂമയില്‍ അന്വേഷണസംഘം പരിശോധന നടത്തി. സിറിയന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഓര്‍ഗനൈസേഷന്‍ ഫോര്‍ ദി പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ് (ഒ.പി.സി.ഡബ്ല്യു) പ്രതിനിധികളാണ് രാസ പ്രയോഗം നടത്തിയോ എന്ന് പരിശോധിക്കുന്നത്.
അന്വേഷണ സംഘത്തെ പ്രദേശത്തേക്ക് പ്രവേശിപ്പിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പരാതി ഉയര്‍ന്നിരുന്നു. ശനിയാഴ്ചയാണ് സംഘം സിറിയയില്‍ എത്തിയത്. എന്നാല്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇവരെ അധികൃതര്‍ പരിശോധന നടത്തുന്നതില്‍ നിന്ന് തടഞ്ഞതെന്നാണ് റഷ്യന്‍ വാദം. തെളിവുകള്‍ നശിപ്പിക്കാനായി ആക്രമണ പ്രദേശങ്ങള്‍ റഷ്യയുടെ നേതൃത്വത്തിലുള്ള സിറിയന്‍ സര്‍ക്കാര്‍ തകര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് യു.എസ് അധികൃതര്‍ ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു.
ദൂമയില്‍ റഷ്യന്‍ പ്രതിനിധികള്‍ സന്ദര്‍ശനം നടത്തിയെന്ന് കരുതുന്നുവെന്ന് യു.എസ് അംബാസിഡര്‍ കെന്നത്ത് വാര്‍ഡ് പറഞ്ഞു. അന്വേഷണത്തെ വഴിതെറ്റിക്കാനായി ഇവര്‍ നീക്കം നടത്തിയേക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ആക്രമണ പ്രദേശത്ത് നിന്ന് തെളിവുകള്‍ അപ്രത്യക്ഷമാവാന്‍ വളരെയധികം സാധ്യതയുണ്ടെന്ന് ഫ്രാന്‍സ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. എന്നാല്‍ അന്വേഷണത്തിന് വിഘാതമാവുന്ന പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് ഉറപ്പ് നല്‍കാനാവുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവ് പറഞ്ഞു.
രാസായുധ പ്രയോഗം നടത്തിയെന്ന ആരോപണം മാധ്യമങ്ങളുടെ തെറ്റായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്നും ഇത് കെട്ടുകഥയാണെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago
No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago