മദ്റസ, മഹല്ല് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
തേഞ്ഞിപ്പലം: മദ്റസ, മഹല്ലുകള്‍ ശാക്തീകരിക്കാനും ഭരണം കാര്യക്ഷമമാക്കാനും ജാഗ്രത പുലര്‍ത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രമേയത്തിലൂടെ കമ്മിറ്റി ഭാരവാഹികളോട് അഭ്യര്‍ഥിച്ചു.
യോഗത്തില്‍ സമസ്ത കേന്ദ്ര മുശാവറ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി എന്നിവരെ ആദരിച്ചു. സി.കെ.എം സ്വാദിഖ് മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്തു.
എം.എം മുഹ്യിദ്ദീന് മുസ്ലിയാര് ആലുവ, ടി.പി അബ്ദുല്ല മുസ്ലിയാര് മേലാക്കം, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, എം.എം ഇമ്പിച്ചിക്കോയ മുസ്ലിയാര്, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, മോയിന്‍കുട്ടി മാസ്റ്റര്‍ മുക്കം, മൊയ്തീന് മുസ്ലിയാര് പുറങ്ങ്, കെ.കെ ഇബ്റാഹീം മുസ്ലിയാര്, കെ.ടി ഹുസൈന്‍കുട്ടി മൗലവി, അബ്ദുസ്സ്വമദ് മുട്ടം, എ.എം ശരീഫ് ദാരിമി നീലഗിരി, പി. ഹസന് മുസ്ലിയാര് വണ്ടൂര്‍, അബ്ദുല്‍ കബീര്‍ ദാരിമി, പി.എ ശിഹാബുദ്ദീന് മൗലവി ആലപ്പുഴ, അബ്ദുല്‍ ഖാദര്‍ അല്‍ഖാസിമി മലപ്പുറം, കെ.എച്ച് അബ്ദുസ്സ്വമദ് ദാരിമി എറണാകുളം, പി.ടി.കുഞ്ഞുമുഹമ്മദ് മുസ്ലിയാര് തൃശൂര്‍, ശരീഫ് കാശിഫി കൊല്ലം, മുഹമ്മദ് ഖാസിം അന്‍വരി കന്യാകുമാരി, ഹാശിം ബാഖവി ഇടുക്കി, അബൂബക്കര്‍ സാലൂദ് നിസാമി കാസര്‍കോട്, അന്‍വര്‍ സ്വാദിഖ് മുസ്ലിയാര് ചിക്മഗളൂരു, കെ.എല്‍ ഉമര്‍ ദാരിമി ദക്ഷിണകന്നഡ സംസാരിച്ചു. മാനേജര്‍ എം.എ ചേളാരി സ്വാഗതവും സെക്രട്ടറി അബ്ദുറഹിമാന് മുസ്ലിയാര് കൊടക് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."