HOME
DETAILS
MAL
ഇന്ത്യക്ക് മാലദ്വീപും ശ്രീലങ്കയും എതിരാളികള്‍
backup
April 18 2018 | 18:04 PM
ധാക്ക: ഏഴ് തവണ ചാംപ്യന്മാരായ ഇന്ത്യ സാഫ് ചാംപ്യന്‍ഷിപ്പ് ഫുട്ബോള്‍ പോരാട്ടത്തിന്റെ ഗ്രൂപ്പ് ബിയില്‍ മത്സരിക്കും. ഇന്ത്യക്ക് പുറമേ മാലദ്വീപും ശ്രീലങ്കയുമാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകള്‍. ഗ്രൂപ്പ് എയില്‍ ആതിഥേയരായ ബംഗ്ലാദേശ്, നേപാള്‍, പാകിസ്താന്, ഭൂട്ടാന് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഇരു ഗ്രൂപ്പിലേയും ഏഴ് ടീമുകളില്‍ നാല് പേര് സെമിയിലേക്ക് കടക്കും.
സെപ്റ്റംബര്‍ നാല് മുതല്‍ 15 വരെ ബംഗ്ലാദേശിലാണ് ഇത്തവണ സാഫ് പോരാട്ടം അരങ്ങേറുന്നത്. സാഫില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീമാണ് ഇന്ത്യ. നിലവിലെ ചാംപ്യന്മാരും ഇന്ത്യ തന്നെ. 2015ല്‍ അഫ്ഗാനിസ്ഥാനെ ഫൈനലില്‍ കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."