റേഡിയോ ജോക്കി വധം: വാള് കണ്ടെടുത്തു
കൊല്ലം: കിളിമാനൂര്‍ മടവൂരില്‍ മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ തെളിവെടുപ്പിനിടെ വാള് കണ്ടെടുത്തു. കേസിലെ മുഖ്യപ്രതിയും ക്വട്ടേഷന്‍ നേതാവുമായ അപ്പുണ്ണിയെ ഇന്നലെ രാവിലെ ആറോടെയാണ് കൊല്ലം വള്ളക്കീഴ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ആറാം പ്രതി സനുവിന്റെ വാടക വീടിന് സമീപം കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തിയത്. കിളിമാനൂര്‍ സി.ഐ പ്രദീപ് കുമാറിന്റെ നേത്യത്വത്തിലുള്ള പൊലീസ് സംഘമാണ് അപ്പുണ്ണിയെ തെളിവെടുപ്പിനായി കൊണ്ട് വന്നത്. രാജേഷിനെ കൊലപ്പെടുത്തുന്നതിന് മുന്‍പും കൊലപാതകം നടത്തിയതിന് ശേഷവും കേസിലെ ആറാം പ്രതിയായ സനു വാടകയ്ക്ക് താമസിക്കുന്ന വള്ളിക്കീഴിലെ വീട്ടില്‍ ഇരുവരും ദിവസങ്ങളോളം താമസിച്ചിരുന്നു. കൊല നടത്തിയ ശേഷം പ്രതികള്‍ കൃത്യത്തിന് ഉപയോഗിച്ച വാള് ആളൊഴിഞ്ഞ പുരയിടത്തിലേക്ക് വലിച്ചെറിഞ്ഞിരുന്നു. ഇത് പുരയിടത്തില്‍ നിന്നും കണ്ടെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."