HOME
DETAILS

ദേശീയപാത വികസനം: സമസ്ത നേതാക്കള്‍ മലപ്പുറം കലക്ടറുമായി ചര്‍ച്ച നടത്തി

  
backup
April 18 2018 | 18:04 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%a8%e0%b5%87


മലപ്പുറം: ദേശീയപാത വികസനത്തിനുവേണ്ടി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സമസ്ത നേതാക്കള്‍ മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണയുമായി ചര്‍ച്ച നടത്തി. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് സമസ്ത നേതാക്കള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കു നല്‍കിയ നിവേദനത്തെയും അന്നു നടന്ന സര്‍വകക്ഷി യോഗ തീരുമാനത്തെയും തുടര്‍ന്ന് അലൈന്‍മെന്റ് പുനഃപരിശോധിക്കുമെന്നു മന്ത്രി മറുപടി നല്‍കിയിരുന്നു.
ചേളാരിയില്‍ സമസ്ത കേരളാ ഇസ്്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ആസ്ഥാന മന്ദിരവും അനുബന്ധ കെട്ടിടങ്ങളും 1.20 ഏക്കര്‍ ഭൂമിയും പൂര്‍ണമായും നഷ്ടപ്പെടുന്ന രീതിയിലാണ് പുതിയ അലൈന്‍മെന്റ്. ഇക്കാര്യത്തില്‍ മന്ത്രിക്കു നല്‍കിയ നിവേദനത്തെ തുടര്‍ന്നുള്ള കാര്യങ്ങള്‍ ഇന്നലെ മലപ്പുറം കലക്ടറേറ്റില്‍ നേതാക്കള്‍ കലക്ടറുമായി ചര്‍ച്ച ചെയ്തു. നിലവിലെ അലൈന്‍മെന്റ് പുനഃപരിശോധിക്കാമെന്നു ജില്ലാ കലക്ടര്‍ ഉറപ്പു നല്‍കി. സമസ്ത കേരളാ ഇസ്്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍സെക്രട്ടറി എം.ടി.അബ്ദുല്ല മുസ്്‌ലിയാര്‍,സെക്രട്ടറി ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍, ലീഗല്‍ സെല്‍ ചെയര്‍മാന്‍ പി.എ.ജബ്ബാര്‍ ഹാജി,അഡ്വ.മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവര്‍ കലക്ടറുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  15 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  27 minutes ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  34 minutes ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  an hour ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  an hour ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  an hour ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago