HOME
DETAILS
MAL
വിഴിഞ്ഞം പദ്ധതി: മുന്നറിയിപ്പുമായി കമ്മിഷന്
backup
April 18 2018 | 19:04 PM
കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതിക്കുള്ള പണം സ്വരൂപിക്കുന്നതിനായി സര്‍ക്കാര്‍ ഭൂമി പണയപ്പെടുത്താന്‍ കമ്പനിക്ക് അധികാരം നല്‍കിയത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ജുഡീഷ്യല്‍ കമ്മിഷന് ജസ്റ്റിസ് സി. രാമചന്ദ്രന്. പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയാണ് പണയമായി കമ്പനി നല്‍കുന്നത്. വായ്പ തിരിച്ചടച്ചില്ലെങ്കില്‍ നിലവിലുള്ള നിയമപ്രകാരം ബാങ്കിന് പണയ ഭൂമി പിടിച്ചെടുക്കാം. പണയാധാരത്തെക്കുറിച്ച് തര്‍ക്കം ഉണ്ടായാല്‍ ആര്‍ബിട്രേറ്ററെ സമീപിക്കണമെന്ന് കരാറില്‍ പറയുന്നു. ഇത് നീണ്ട നിയമവ്യവഹാരങ്ങള്‍ക്ക് വഴിതെളിയിക്കുമെന്ന് കമ്മിഷന് ആശങ്ക പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."