വരാപ്പുഴ കസ്റ്റഡി മരണം: മന്ത്രിപ്പടക്ക് ശ്രീജിത്തിന്റെ കുടുംബത്തിനോട് അവഗണന
പറവൂര്‍: പൊലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ച ശ്രീജിത്തിന്റെ കുടുംബത്തോടുള്ള അവഗണന തുടരുന്നു. ശ്രീജിത്ത് കൊല്ലപ്പെട്ട് പത്ത് ദിവസത്തിനുള്ളില്‍ അഞ്ചു മന്ത്രിമാര്‍ പറവൂര്‍ നിയോജക മണ്ഡലത്തില്‍ വ്യത്യസ്ത പരിപാടികളില്‍ പങ്കെടുക്കാനെത്തിയെങ്കിലും ഒരാള്‍ പോലും ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാനോ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനോ സമയം ചെലവഴിക്കാത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. ജില്ലയുടെ ചുമതലയുള്ള വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്, റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, കൃഷി മന്ത്രി സുനില്‍കുമാര്‍, ദേവസ്വം സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മൃഗസംരക്ഷണ മന്ത്രി കെ. രാജു എന്നിവരാണ് വിവിധ പരിപാടികളില്‍ പങ്കെടുത്തത്.
മന്ദം സര്‍വിസ് സഹകരണ ബാങ്കിന്റെ നവീകരിച്ച മന്ദിരം ഉദ്ഘാടനം ചെയ്യാനെത്തിയ കടകംപള്ളിയോട് ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കുന്നില്ലേ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി.
ജില്ലാ ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ. രാജുവിനോട് ഇതേ ചോദ്യം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചോ എന്ന മറുചോദ്യം ചോദിച്ച് മടങ്ങുകയായിരുന്നു മന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."