കൊതുകുകള്‍ പെരുകുന്നു: ചങ്ങനാശേരി നഗരം പനിപ്പിടിയില്‍
ചങ്ങനാശേരി: നഗരത്തില്‍ പനിയും ജലരോഗങ്ങളും പടര്‍ന്നു പിടിക്കുന്നു. പല പ്രദേശങ്ങളിലും കുട്ടികളുംമുതിര്‍ന്നവരിലും ഒരേ പോലെയാണ് പനി പടരുന്നത്. വേനല്‍ച്ചൂടും ഇടവിട്ടുള്ള മഴയും കൊതുകിന്റെ വളര്‍ച്ചയ്ക്ക് അനുകൂലഘടകമായി മാറുന്നു.
ഡെങ്കിപ്പനിയുള്‍പ്പെടെയുള്ള രോഗബാധകള്‍ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ആശങ്കയോടെ ജനം. പകലും രാത്രിയിലും ഒരേപോലെ ചൂട് കൂടുതുകാരണം കുട്ടികളില്‍ മുഖത്തും ശരീരഭാഗങ്ങളിലും കുരുക്കള്‍ പോലെ ചൂട് പൊങ്ങുന്ന രോഗം വ്യാപകമാകുന്നു. ഇതോടൊപ്പം പനിയുമുണ്ടാകുന്നു. ചിക്കന്‍പോക്‌സ് കടുത്ത ചൂടിന്റെ സംഭാവനയാണ്. ശരീരത്തില്‍ കുരുക്കള്‍ പോലെ ചൂട് പൊങ്ങുന്നതു തടയാന്‍ അമ്മമാര്‍ കുട്ടികളെ പച്ചവെള്ളത്തില്‍ കുളിപ്പിക്കുന്നതിനെ തുടര്‍ന്ന് കുട്ടികളില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ചൂടിനെ നേരിടാനുള്ള മരുന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമല്ല. മറിച്ച് പനിക്കും മറ്റുമാണ് മരുന്ന് ലഭിക്കുന്നത്. ടൗണ്‍, പായിപ്പാട്, തൃക്കൊടിത്താനം മേഖലയിലാണ് പനി കൂടുതലായും കണ്ടെത്തിയിട്ടുള്ളത്. വേനല്‍ മഴ തുടങ്ങിയപ്പോള്‍ തന്നെ നാട്ടില്‍ പനി കൂടുതല്‍ പടരുന്നതിന്‍ ആരോഗ്യവകുപ്പിനെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്. രോഗവാഹിയായ കൊതുകിന്റെ സാന്നിധ്യമാണ് പനി പകരുവാന്‍ കാരണം. രോഗികളും കുടുംബാംഗങ്ങളും കൂടുതല്‍ പരിസ്ഥിതി മലിനീകരണം പൂര്‍ണമായി ഒഴിവാക്കി കൊതുകുവളരാനുള്ള സാധ്യത ഇല്ലാതാക്കണമെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതരുടെ മുന്നറിയിപ്പ്.
വേനലില്‍ ചിക്കന്‍പോക്‌സ് പോലെയുള്ള വിവിധ പനിബാധയുടെ കാലഘട്ടമാണ്. കുട്ടികളിലും മുതിര്‍ന്നവരിലും ഒരേപോലെ പിടിപെടുന്ന ചിക്കന്‍പോക്‌സ് കൂടുതല്‍ അപകടകാരിയെങ്കിലും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട രോഗമാണ്.വേനലും പിന്നാലെയെത്തുന്ന കനത്ത മഴക്കാലവും മുന്നില്‍കണ്ട് ഗ്രാമപഞ്ചായത്തുകളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ബോധവല്‍കരണ പരിപാടികള്‍ എന്നിവ ഊര്‍ജിതമാക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണെന്നും ഉത്തരവാദിത്വപെട്ടവര്‍ വേണ്ട നടപടികള്‍ കൈകൊള്ളണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."