HOME
DETAILS

പട്ടാപ്പകല്‍ യുവതിയെ അക്രമിച്ച്് മാലയുമായി കടന്ന പ്രതികള്‍ പിടിയില്‍

  
backup
April 18 2018 | 21:04 PM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b5%81%e0%b4%b5%e0%b4%a4%e0%b4%bf%e0%b4%af%e0%b5%86-%e0%b4%85%e0%b4%95%e0%b5%8d


ചെങ്ങന്നൂര്‍: പട്ടാപ്പകല്‍ ബൈക്കിലെത്തിയ സംഘം യുവതിയെ അക്രമിച്ച് 9.5 പവന്‍ തൂക്കം വരുന്ന മാല അപഹരിച്ച് കടന്ന സംഭവത്തില്‍ രണ്ടു പേരെ ചെങ്ങന്നൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു. ചക്കുളത്ത് കാവ് മുക്കാടന്‍ വീട്ടില്‍ ശ്രീലാല്‍ തങ്കച്ചന്‍ (28), രാമങ്കേരി പ്ലാന്തറവീട്ടില്‍ ആരോമല്‍രാജ് (24) എന്നിവരെയാണ് ചെങ്ങന്നൂര്‍ പൊലിസ് പോണ്ടിച്ചേരിയില്‍നിന്നും പിടികൂടിയത്. കഴിഞ്ഞ ഏഴിന് ഉച്ചയ്ക്ക് 2.30ന് ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം.
മാന്നാര്‍ തൃക്കുരട്ടി ക്ഷേത്രത്തില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ചെങ്ങന്നൂര്‍ കീഴ്‌ചേരിമേല്‍ തേക്കും കാട്ടില്‍ രാജേഷിന്റെ ഭാര്യ മീനു രാജ്ഷ്(30)നെ പിറകില്‍ നിന്ന് ബൈക്കിലെത്തിയ ശ്രീലാല്‍ തങ്കച്ചന്‍, ആരോമല്‍രാജ് എന്നിവര്‍ അടിച്ചുവീഴ്ത്തുകയും മാല അപഹരിച്ച് രക്ഷപെടുകയുമായിരുന്നു. 6.5 പവന്റെ ലോക്കറ്റ് ഉള്‍പ്പെടുന്ന മാലയും, താലി ഉള്‍പ്പെടുന്ന മൂന്ന് പവന്‍ വരുന്ന മറ്റൊരു മാലയുമാണ് നഷ്ടപ്പെട്ടത്. അടിയുടെ ആഘാതത്തില്‍ മീനു തെറിച്ച് റോഡില്‍ വീഴുകയും തോളെല്ലിന് പൊട്ടല്‍ എല്‍ക്കുകയും ദേഹമാസകലം പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ചെങ്ങന്നൂര്‍ മുതല്‍ ചക്കുളത്ത് കാവ് വരെയുള്ള സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് പൊലിസിന് പ്രതികളെ കുറിച്ചും ഇവര്‍ സഞ്ചരിച്ച വാഹനത്തെകുറിച്ചും വിവരം ലഭിച്ചത്. പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഉടമയായ ചങ്ങനാശേരി സ്വദേശി അഫ്‌സലിലേക്ക് അന്വേഷണം എത്തിയപ്പോഴാണ് പ്രതികളെ കുറിച്ച് പൂര്‍ണമായ വിവരം ലഭിക്കുന്നത്. ഇയാളില്‍ നിന്ന് ഒടിക്കുവാന്‍ വേണ്ടി വാങ്ങിയ ബൈക്കാണ് ഇവര്‍ മോഷണത്തിനായി ഉപയോഗിച്ചത്. സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ പ്രതികള്‍ പോണ്ടിച്ചേരിയിലേക്ക് കടക്കുകയായിരുന്നു. പ്രതികളെ പിടികൂടാനായി ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം ചെങ്ങന്നൂര്‍ ഡിവൈസ്പി ആര്‍.ബിനുവിന്റെ മേല്‍നോട്ടത്തില്‍ സി.ഐ ദിലീപ്ഖാന്റെ നേതൃത്തില്‍ പൊലിസ് സംഘം പോണ്ടിച്ചേരിയില്‍ എത്തുകയും പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
പ്രതികള്‍ മീനുവിനെ പിന്‍തുടര്‍ന്ന് മാല പറയ്ക്കുകയായിരുന്നുവെന്നും മോഷണമുതലില്‍ അഞ്ച് പവന്‍ തൂക്കം വരുന്ന മാല ചങ്ങനാശേരിയിലെ സ്ഥാപനത്തില്‍ 90000 രൂപയ്ക്ക് വിറ്റതായും ചോദ്യം ചെയ്യലില്‍ പ്രതികള്‍ വെളിപ്പെടുത്തി. മോഷണം പോയതില്‍ 7.5 പവന്‍ തൂക്കമുള്ള ആഭരണഭങ്ങള്‍ കണ്ടെടുത്തതായും പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു. സിവില്‍ പോലീസ് ഓഫീസര്‍മാരായ എസ്.ബാലകൃഷ്ണന്‍, സി.പ്രവീണ്‍, യു.ജയേഷ്, അതുല്‍ രാജ് എന്നിവര്‍ പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളില്‍ ശ്രീലാല്‍ തങ്കച്ചന്‍ നിലവിലെ കേസ് ഉള്‍പ്പടെ ചങ്ങനാശേരി, രാമങ്കേരി, എടത്വ, ആലപ്പുഴ എന്നിവിടങ്ങളിലായി 15 കേസുകളില്‍ പ്രതിയാണെന്നും ആരോമല്‍രാജ് എന്‍ജിനീയറിങ് ബിരുദധാരിയാണെന്നും പൊലിസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala
  •  13 days ago
No Image

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം

Kerala
  •  13 days ago
No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  13 days ago
No Image

ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കുക

uae
  •  13 days ago
No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  13 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  13 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  13 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  13 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  13 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  13 days ago