HOME
DETAILS

കീഴ്മാട് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: യു.ഡി.എഫ് കള്ള റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തതായി സഹകരണ മുന്നണി

  
backup
April 18 2018 | 21:04 PM

%e0%b4%95%e0%b5%80%e0%b4%b4%e0%b5%8d%e0%b4%ae%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b5%86

 

 

ആലുവ: കീഴ്മാട് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ഭരണം നഷ്ടപ്പെടുമെന്ന ഭീതിയില്‍ സഹകരണ മുന്നണി സ്ഥാനാര്‍ഥികള്‍ക്കെതിരേ യു.ഡി.എഫ് ഹൈക്കോടതിയില്‍ കള്ള റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തതായി സഹകരണ മുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി.
സഹകരണ മുന്നണി പാനലിലെ 11 പേരില്‍ സ്ഥാനാര്‍ഥികളായ പി.എ അബ്ദുള്‍ ജലീല്‍, അഭിലാഷ് അശോകന്‍, എം.എ അലി, എം.പി അലി, ബിജു സെബാസ്റ്റ്യന്‍, ഷാജി കെ.ജെ, അബൂബക്കര്‍ പി.എ എന്നീ ഏഴ് പേര്‍ക്കെതിരെയാണ് റിട്ട് പെറ്റീഷന്‍ സമര്‍പ്പിച്ചിരിക്കുന്നത്. യു.ഡി.എഫ് പാനലിലെ പുരുഷന്മാര്‍ ഒഴിവായി നിന്നുകൊണ്ട് വനിതാ സ്ഥാനാര്‍ഥികളായ ബീവി അഷറഫ്, ലില്ലി ജോയി, സോഫിയ അവറാച്ചന്‍ എന്നിവരാണ് പരാതി നല്‍കിയിരിക്കുന്നത്. ഈ മാസം 20 ന് നേരിട്ടോ വക്കീലോ ഹാജരാകണം എന്നാണ് ഹൈക്കോടതിയില്‍ നിന്നും നോട്ടീസ് നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് തീയതി അടുത്തപ്പോള്‍ ജനവികാരം തങ്ങള്‍ക്ക് എതിരാണെന്ന് മനസിലാക്കിയതിനാണ് ഇത്തരത്തില്‍ റിട്ട് പെറ്റീഷന്‍ സമര്‍പ്പിച്ചെതെന്ന് സഹകരണ മുന്നണി നേതാക്കള്‍ ആരോപിച്ചു.
പെറ്റീഷനില്‍ പരാമര്‍ശിക്കുന്നവര്‍ സാമൂഹിക രംഗത്തും പൊതുരംഗത്തും അറിയപ്പെടുന്നവരാണ്. ഇവരില്‍ ആരും ഒരു ക്രിമിനല്‍ കേസില്‍ പോലും പ്രതിയുമല്ല. അബൂബക്കര്‍ എന്നയാള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ കഴിയാതെ കുറച്ചു ദിവസങ്ങളായി രാജഗിരി ആശുപത്രി ഐ.സിയുവിലാണ്.
ഇതെല്ലാമാണ് വസ്തുതകള്‍ എന്നിരിക്കെയാണ് ഹൈക്കോടതിയില്‍ കള്ള റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നടത്താന്‍ ഉദ്ദേശിച്ചിട്ടുള്ള അക്രമങ്ങള്‍ക്ക് മുന്‍കൂര്‍ ജാമ്യം എടുക്കല്‍ മാത്രമാണിത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ 105 മുതല്‍ 109 വരെ ബൂത്തുകള്‍ ഉള്‍പ്പെടുന്ന പ്രദേശം അടങ്ങുന്ന ബാങ്കിന്റെ പ്രദേശം അതീവ ഗുരുതരമായ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുന്നിടം ആണെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് പെറ്റീഷനില്‍ പറഞ്ഞിട്ടുള്ളത്. പൊതു തെരഞ്ഞെടുപ്പുകളില്‍ ഇവിടെ അക്രമങ്ങള്‍ അരങ്ങേറിയതായി നാട്ടുകാര്‍ക്ക് അറിയില്ല. എതിര്‍കക്ഷിയായി പരാതിയില്‍ ഉള്‍പ്പെടുത്തിയവര്‍ തെരഞ്ഞെടുപ്പ് ദിവസം ഭീകരാന്തരീക്ഷം സൃഷ്ടിക്കുമെന്നതിനാല്‍ പരാതിക്കാര്‍ക്ക് പൊലിസ് സംരക്ഷണം വേണമെന്നതാണ് ആവശ്യം.
രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയപരമായി നേരിടുന്നതിനു പകരം എതിര്‍ സ്ഥാനാര്‍ത്ഥികളെ വോട്ടര്‍മാര്‍ക്കിടയില്‍ മോശക്കാരായി ചിത്രീകരിക്കാനുള്ള യു.ഡി.എഫിന്റെ തന്ത്രം നീചവും ഹീനവുമാണെന്ന് സഹകരണ മുന്നണി കമ്മിറ്റി ഭാരവാഹികളായ പ്രേമാനന്ദനും വി വി മന്മഥനും പ്രസ്ഥാവനയില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  8 minutes ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  44 minutes ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പടണം - സമസ്ത

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  2 hours ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  3 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  4 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  4 hours ago