HOME
DETAILS

ബസിന്റെ ചില്ലുകള്‍ തകര്‍ത്ത സംഭവം: അന്വേഷണം ഊര്‍ജിതമാക്കി

  
backup
April 18 2018 | 22:04 PM

%e0%b4%ac%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d-3


കുറ്റ്യാടി: നരിക്കൂട്ടുംചാല്‍ രാജീവ് നഗറില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന്റെ മുന്‍ഭാഗത്തെ ചില്ലുകള്‍ അജ്ഞാതര്‍ തകര്‍ത്ത സംഭവത്തില്‍ കുറ്റ്യാടി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
അക്രമിക്കപ്പെട്ട ബസ് അറ്റകുറ്റപണികള്‍ക്കായി ഇന്നലെ വര്‍ക്ക്‌ഷോപ്പിലേക്ക് മാറ്റി. വടകര തൊട്ടില്‍പ്പാലം റൂട്ടില്‍ സര്‍വിസ് നടത്തുന്ന രേവതി ബസാണ് തിങ്കളാഴ്ച അര്‍ധരാത്രിയോടെ തകര്‍ക്കപ്പെട്ടത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന്റെ മുന്‍ഭാഗത്തെ ചില്ലുകള്‍ കരിങ്കല്ലുകള്‍ ഉപയോഗിച്ച് എറിഞ്ഞ് തകര്‍ക്കുകയായിരുന്നു.
അക്രമണത്തില്‍ ബസിന്റെ മുന്‍ഭാഗത്തെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. എറിഞ്ഞ കരിങ്കല്ലുകള്‍ ബസിനകത്തു നിന്ന് പൊലിസ് കണ്ടെടുത്തു. വടകരയില്‍ നിന്നും കുറ്റ്യാടി ഭാഗത്തേയ്ക്ക് രാത്രിയാത്രാ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി ഒരു കൂട്ടം ചെറുപ്പക്കാര്‍ മുന്‍കൈ എടുത്ത് സര്‍വിസ് ആരംഭിച്ച ബസാണിത്. ഇതിനിടെ യാതൊരുവിധ അനിഷ്ട സംഭവങ്ങളും നിലവിലില്ലാത്ത പ്രദേശത്ത് അവിചാരിതമായുണ്ടായ അക്രമ സംഭവത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
സമാധാനഭംഗം ഉണ്ടാക്കാനുള്ള സാമൂഹിക ദ്രോഹികളുടെ നീക്കത്തിനെതിരേ നരിക്കൂട്ടുംചാല്‍ ടൗണ്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈ.എഫ്.ഐ നഗറില്‍ പ്രതിഷേധ പോസ്റ്റര്‍ പതിച്ചു. ഇതിനു മുന്‍പ് നഗറിലെ രാജീവ് ഗാന്ധി സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം സമൂഹിക ദ്രോഹികളാല്‍ നശിപ്പിക്കപ്പെട്ടിരുന്നു. കൃത്യം നടത്തിവരെ സമീപത്തെ കായക്കൊടി സര്‍വിസ് സഹകരണ ബാങ്കിന്റെ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അന്ന് തിരിച്ചറിഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 minutes ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  28 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  36 minutes ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago