റവന്യു ഭൂമിയിലെ മരം മുറിക്കുന്നതായി പരാതി
താമരശ്ശേരി: രാരോത്ത് വില്ലേജില്‍ അമ്പായത്തോടിന് സമീപം അമ്പൂക്കില്‍ സ്വകാര്യവ്യക്തികള്‍ റവന്യു ഭൂമിയില്‍നിന്നു അനധികൃതമായി മരങ്ങള്‍ മുറിച്ചുമാറ്റുന്നു എന്ന പരാതിയെ തുടര്‍ന്ന് തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള റവന്യു സംഘവും വനം വകുപ്പും വിജിലന്‍സും സ്ഥലത്ത് പരിശോധന നടത്തി.
ഈ ഭാഗത്ത് റവന്യു വകുപ്പിന്റെ കൈവശം രേഖകള്‍ പ്രകാരം 12.5 ഏക്കര്‍ സ്ഥലമാണ് ഉള്ളത്. സ്ഥലം അളന്ന് തിട്ടപ്പെടുത്തിയാല്‍ മാത്രമേ കൈയേറ്റം നടന്നോ എന്ന് ബോധ്യമാവുകയുള്ളൂ. അതുവരെ ഇവിടെ യാതൊരു തരത്തിലുള്ള പ്രവൃത്തിയും നടത്തരുതെന്നും മരങ്ങള്‍ നീക്കംചെയ്യരുതെന്നും റവന്യു ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കി. ലാന്‍ഡ് റവന്യു തഹസില്‍ദാര്‍ എ.പി ഗീതാമണി, ഡെപ്യൂട്ടി തഹസില്‍ദാര്‍ അബ്ദുറഹ്മാന്‍, വില്ലേജ് ഓഫിസര്‍ രവീന്ദ്രന്‍, സര്‍വേയര്‍ ബാബുരാജ് തുടങ്ങിയവരാണ് പരിശോധന നടത്തിയത്.
എന്നാല്‍ തങ്ങള്‍ വിലകൊടുത്ത് അളന്നുവാങ്ങിയ സ്ഥലം മാത്രമേ തങ്ങളുടെ കൈവശമുള്ളുവെന്നും അറിഞ്ഞുകൊണ്ടണ്ട് യാതൊരു കയേറ്റവും നടത്തിയിട്ടില്ലെന്നും അത്തരത്തില്‍ ബോധ്യപ്പെട്ടാല്‍ വിട്ടുകൊടുക്കാന്‍ തയാറാണെന്നും സ്ഥലം ഉടമകള്‍ അറിയിച്ചു. സര്‍വേ നടത്തി തങ്ങളുടെ സ്ഥലം തിരിച്ചുതരണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതേസമയം ക്വാറി ഉടമകളില്‍നിന്ന് കൈക്കൂലി വാങ്ങിയതിനെ തുടര്‍ന്ന് അറസ്റ്റിലായ രാരോത്ത് വില്ലജ് ഓഫിസിലെ സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ എം. ബഷീര്‍ പ്രസ്തുത ഭൂമിയുടെ ഇടപാടില്‍ ബന്ധപ്പെട്ടിട്ടുണ്ടേണ്ടാ എന്ന് പരിശോധിക്കുന്നതിനായാണ് വിജിലന്‍സ് സംഘം എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."