തവനൂരില്‍ മുഴുവന്‍ സര്‍ക്കാര്‍ സ്കൂളുകളിലും ടോയ്ലറ്റ്
തിരൂര്‍: തവനൂര്‍ മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ സ്കൂളുകളിലും ടോയ്ലറ്റ് സൗകര്യമൊരുക്കാന്‍ പദ്ധതി.
പുതിയ 157 ടോയ്ലറ്റ് സൗകര്യമൊരുക്കാന്‍ ഒരു കോടി 47 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്.ശുചിത്വമിഷനുമായി സഹകരിച്ചാണ് പദ്ധതി നിര്‍വഹണം. സ്കൂളുകളിലെ പഴയ ടോയ്ലറ്റുകള് അറ്റകുറ്റപണി നടത്താനും തുക നീക്കിവച്ചിട്ടുണ്ട്.
പദ്ധതി നിര്‍വഹണ നടപടികള്‍ക്ക് മുന്നോടിയായി തിരൂര്‍ റസ്റ്റ് ഹൗസില്‍ മന്ത്രി കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ജൂലായ് 15നകം പദ്ധതി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്ന തരത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
തദ്ദേശ സ്വയംഭരണ വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ ബാലകൃഷ്ണന്, ശുചിത്വ മിഷന് സംസ്ഥാന പ്രോഗ്രാം ഓഫിസര്‍ പി ഷാജി, ജില്ലാ കോര്‍ഡിനേറ്റര്‍ അനീഷ്, എന്‍ജീയര്‍മാര്‍, സ്കൂള്‍ പ്രധാനധ്യാപകര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."